ഇന്ത്യയിലെ ഏറ്റവും വലിയ ധനിക. ജിൻഡൽ ഗ്രൂപ്പിന്റെ ചെയർപഴ്സൻ ഇമെരിറ്റസ്. ജിൻഡൽ ഗ്രൂപ്പ് സ്ഥാപകൻ ഒ.പി.ജിൻഡലിന്റെ ഭാര്യ. മുൻ കോൺഗ്രസ് നേതാവ്, മുൻ മന്ത്രി. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ നവീൻ ജിൻഡൽ എംപിയുടെ അമ്മ. ഹരിയാനയിലെ ഹിസാർ നിയമസഭാ മണ്ഡലത്തിലെ 21 സ്ഥാനാർഥികളിലെ ഏക വനിത. – പേരും പെരുമയും കൊണ്ടു മാത്രമല്ല, പോരാട്ടവീര്യം കൊണ്ടും ദേശീയശ്രദ്ധ നേടുകയാണ് സാവിത്രി ജിൻഡൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ ഏറ്റവും വലിയ ധനിക. ജിൻഡൽ ഗ്രൂപ്പിന്റെ ചെയർപഴ്സൻ ഇമെരിറ്റസ്. ജിൻഡൽ ഗ്രൂപ്പ് സ്ഥാപകൻ ഒ.പി.ജിൻഡലിന്റെ ഭാര്യ. മുൻ കോൺഗ്രസ് നേതാവ്, മുൻ മന്ത്രി. കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ നവീൻ ജിൻഡൽ എംപിയുടെ അമ്മ. ഹരിയാനയിലെ ഹിസാർ നിയമസഭാ മണ്ഡലത്തിലെ 21 സ്ഥാനാർഥികളിലെ ഏക വനിത. – പേരും പെരുമയും കൊണ്ടു മാത്രമല്ല, പോരാട്ടവീര്യം കൊണ്ടും ദേശീയശ്രദ്ധ നേടുകയാണ് സാവിത്രി ജിൻഡൽ. വെയിലിനെയും ചൂടിനെയും പ്രായത്തെയും മാത്രമല്ല കോൺഗ്രസിനെയും ബിജെപിയെയും വെല്ലുവിളിക്കുന്നു 74 വയസ്സുള്ള ‘മാതാജി’. ദിവസം 15 പ്രചാരണയോഗങ്ങളിലെങ്കിലും പങ്കെടുക്കുന്നു. ഹിസാർ സെക്ടർ 16–17ലെ സ്വീകരണസ്ഥലത്തു മധുരപലഹാരങ്ങളും പാനീയങ്ങളും പൂക്കളും നൽകി അനുയായികൾ അവരെ സ്വീകരിച്ചു; കൂടുതലും സ്ത്രീകൾ. ഹിസാറിന്റെ ആദ്യ വനിതാ മേയറും മുൻ കോൺഗ്രസ് നേതാവുമായ ശകുന്തള രജ്‌ലിവാൾ ഒപ്പമുണ്ട്. ‘നിങ്ങളാണ് എന്നെ സ്ഥാനാർഥിയാക്കിയത്. ജയിക്കേണ്ടതു നിങ്ങളാണ്. ടോർച്ച് ചിഹ്നത്തിൽ വോട്ടു ചെയ്യാൻ എല്ലാവരോടും പറയുക’– സൗമ്യമായ ശബ്ദത്തിൽ, ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർഥന.

സാവിത്രി ജിൻഡൽ ‘മലയാള മനോരമ’യോടു സംസാരിക്കുന്നു:

ADVERTISEMENT

Q ഈ പ്രായത്തിലും 2 പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്നു?

A ജനങ്ങളാണ് എന്നോടു മത്സരിക്കാൻ ആവശ്യപ്പെട്ടത്. ജനകീയവിഷയങ്ങൾ പരിഹരിക്കുകയാണു ലക്ഷ്യം. റോഡുകൾ തകർന്ന നിലയിലാണ്. താഴ്ന്ന പ്രദേശങ്ങളിൽ മഴക്കാലത്തു വെള്ളപ്പൊക്കമുണ്ടാകുന്നു. വെള്ളം ഒഴുകിപ്പോകാൻ, 10 വർഷം മുൻപുണ്ടായിരുന്ന സംവിധാനമാണിപ്പോഴും. ജനം പെരുകി, തെരുവുകൾ വർധിച്ചു. പക്ഷേ, അതിനനുസരിച്ചു വികസനമുണ്ടായിട്ടില്ല.

Q സ്വതന്ത്ര സ്ഥാനാർഥിയായി ജയിക്കാൻ കഴിയുമോ?

A കഴിയുമെന്നാണു വിശ്വാസം. സ്ത്രീകളടക്കം എല്ലാ വോട്ടർമാരിൽനിന്നും മികച്ച പ്രതികരണമാണ്. ഭർത്താവ് ഒ.പി.ജിൻഡൽ ഉണ്ടായിരുന്നപ്പോൾത്തന്നെ രാഷ്ട്രീയം പരിചയമുണ്ട്. അദ്ദേഹം 2005 ൽ മരിച്ച ശേഷമാണു സജീവമായതെന്നു മാത്രം. എംഎൽഎയും മന്ത്രിയും ആയിരുന്നപ്പോഴത്തെ ഭരണപരിചയവുമുണ്ട്.

ADVERTISEMENT

Q ഹിസാറിനുള്ള വാഗ്ദാനങ്ങൾ നിറവേറ്റാൻ എംഎൽഎ സ്ഥാനം മതിയാകുമോ?

A ഏതു പ്രശ്നവും നിയമസഭയിൽ ഉന്നയിച്ച് പരിഹാരമുണ്ടാക്കാൻ കഴിയും. ഏതു സർക്കാരാണെന്നതു പ്രശ്നമല്ല. വ്യക്തിപരമായ വിഷയമല്ലല്ലോ.

Q ബിജെപി എംപിയായ മകൻ അമ്മയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമോ?

A ബിജെപി പറയുന്നതല്ലേ നവീനു ചെയ്യാൻപറ്റൂ. മറ്റു മക്കളടക്കം എനിക്കൊപ്പമുണ്ട്.

ADVERTISEMENT

Q കോൺഗ്രസ് വിട്ടശേഷം ബിജെപിയിൽ അംഗത്വമെടുത്തിരുന്നോ?

A ഇല്ല. നവീൻ ബിജെപിയിൽ ചേർന്നപ്പോൾ കുടുംബാംഗങ്ങളെല്ലാം ബിജെപിയെ പിന്തുണച്ചെന്നു മാത്രം.

Q താങ്കളുൾപ്പെടുന്ന വൈശ്യ വിഭാഗത്തിൽനിന്ന് 6 സ്ഥാനാർഥികൾ ഹിസാറിലുണ്ട്. വോട്ടുകൾ ഭിന്നിക്കില്ലേ?

A അവർ അവരുടെ ജോലി ചെയ്യട്ടെ; ഞാൻ എന്റേതും. മറ്റു വിഭാഗങ്ങളും ഹിസാറിലുണ്ടല്ലോ. വൈശ്യ വോട്ടുകൾ ഭിന്നിച്ചാലും പ്രശ്നമില്ല.

ചൂടിലുരുകാതെ, ഉരുക്കുവ്യവസായ സാമ്രാജ്യത്തിന്റെ രാജ്ഞി അടുത്ത സ്വീകരണസ്ഥലത്തേക്ക്. ‘ടോർച്ച്’ തെളിച്ച് നാടിനു വെളിച്ചം പകരുമെന്ന ഉറപ്പോടെ.

English Summary:

Emeritus Savitri Jindal Stands as an Independent Candidate in Hisar, Haryana

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT