അതിഥിത്തൊഴിലാളികൾക്ക് റേഷൻ കാർഡ്: സർക്കാർ നടപടി കഴിയുംവരെ പട്ടിണി കാത്തുനിൽക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി ∙ സർക്കാർ റേഷൻ കാർഡ് അനുവദിക്കുംവരെ പട്ടിണി കാത്തുനിൽക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, രാജ്യത്തെ 8 കോടി അതിഥിത്തൊഴിലാളികൾക്കു റേഷൻ കാർഡ് ഉറപ്പാക്കണമെന്ന ഉത്തരവു പാലിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് അന്തിമാവസരം നൽകി.

-
Also Read
രജനി ആശുപത്രി വിട്ടു; രണ്ടാഴ്ച വിശ്രമം
ഇനിയും ഉത്തരവു പാലിക്കാത്ത സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരെ വിളിച്ചുവരുത്തുമെന്നും സംസ്ഥാന സർക്കാരുകൾ പുതിയ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. റേഷൻ കാർഡിന് യോഗ്യരായ 1.45 ലക്ഷം പേരെ കണ്ടെത്തിയിട്ടും 13,945 പേർക്കു മാത്രമാണ് കർണാടകയിൽ അനുവദിച്ചതെന്ന വിഷയമാണ് കോടതിയെ ചൊടിപ്പിച്ചത്.
കർണാടകയുടെ അഭിഭാഷകൻ നൽകിയ മറുപടിയിൽ കോടതി അതൃപ്തി അറിയിച്ചു. നടപടി പൂർത്തിയാക്കാൻ ഒരു വർഷം കൂടി കർണാടക എടുത്താൽ അതുവരെ ആളുകൾ പട്ടിണിയിൽ കഴിയട്ടെയെന്നാണോ എന്നു കോടതി ചോദിച്ചു.
കോവിഡ് കാലത്തെ അതിഥി സംസ്ഥാനതൊഴിലാളികളുടെ പട്ടിണി ഉൾപ്പെടെ പ്രശ്നങ്ങളിലാണ് കോടതി വിഷയം പരിഗണിക്കുന്നത്. റേഷൻ കാർഡിന്റെ കാര്യത്തിലെ പരിശോധന ഇ–ശ്രം പോർട്ടലിൽ പൂർത്തിയാക്കാനും റേഷൻ കാർഡ് വിതരണം നടത്താനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.