മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശാലമായ ചക്രവാളങ്ങളിലേക്കു പറക്കാൻ ടാറ്റയെ പ്രാപ്തമാക്കിയ സാക്ഷാൽ ജെ.ആർ.ഡി.ടാറ്റ നടത്തിയ ഏറ്റവും മികച്ച നിക്ഷേപം ഏതായിരുന്നെന്നു ചോദിച്ചാൽ ആ കമ്പനിയുടെ ചരിത്രം അറിയുന്ന ആർക്കും പറയാൻ ഒറ്റ ഉത്തരമേ ഉണ്ടാകൂ: രത്തൻ നവൽ ടാറ്റ. 1991ൽ അദ്ദേഹം രത്തനെ പിൻഗാമിയായി പ്രഖ്യാപിച്ചപ്പോൾ ഒരുപാടു പുരികങ്ങൾ ചുളിഞ്ഞു. അമർഷത്തിന്റെ സ്വരങ്ങൾ ഉയരുക പോലും ചെയ്തു. മൃദുഭാഷിയും ലജ്ജാലുവുമായ പക്വതയിലെത്താത്ത ഒരാൾക്ക്, ടാറ്റ സൺസ് എന്ന സംരംഭങ്ങളുടെ സംരംഭത്തെ എങ്ങനെ നയിക്കാനാകും എന്നായിരുന്നു സംശയം. ജെആർഡിയാകട്ടെ, ജീവിതകാലത്തുതന്നെ ഇതിഹാസമായിക്കഴിഞ്ഞിരുന്നു. ടെൽകോയും എയർ ഇന്ത്യയുമെല്ലാം തുടങ്ങിയതും മെല്ലെപ്പോക്കിലായിരുന്ന മറ്റു കമ്പനികൾക്ക് എണ്ണയിട്ടതും അദ്ദേഹമായിരുന്നു. എളുപ്പത്തിൽ നികത്താവുന്ന ഒന്നായിരുന്നില്ല ആ വിടവ്.

എൻ.ആർ. നാരായണ മൂർത്തിയും രത്തൻ ടാറ്റയും 2020 ജനുവരി 28ലെ ചിത്രം. (PTI Photo/Mitesh Bhuvad)
Ratan Tata , Chairman , Tata Group with newly launched Car Tata Indica Source : The Week
ജയ്പുരിൽ അന്നത്തെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമായി കൂടിക്കാഴ്ചയ്ക്കെത്തിയ രത്തൻ ടാറ്റ. 2014 ഏപ്രിലിലെ ചിത്രം. (PTI Photo)
രത്തൻ ടാറ്റയും ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനൊപ്പം. (PTI Photo)
രത്തൻ ടാറ്റ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനും. 2009 ജൂലൈ 18ന് മുംബൈയിൽ നടത്തിയ ഇന്ത്യൻ ബിസിനസ് ലീഡേഴ്സ് സമ്മേളനത്തിൽനിന്ന്. (AFP PHOTO/ INDRANIL MUKHERJEE)
Indian businessmen Mukesh Ambani (1L), Ratan Tata (2L), Bollywood actor Aamir Khan (2L) and Chief Minister of Maharashtra Devendra Fadnavis pose for a photograph during a promotional event in Mumbai on January 12, 2018. / AFP PHOTO / Sujit Jaiswal
ടാറ്റ നാനോ കാർ പുറത്തിറക്കുന്ന ചടങ്ങിൽ രത്തൻ ടാറ്റ. 2008 ജനുവരിയിലെ ചിത്രം. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ
ടാറ്റ ഗ്രൂപ്പിന്റെ നാഷനൽ ഇൻഡസ്ട്രിയൽ കോൺഫൻസിൽനിന്ന്. (ഫയൽ ചിത്രം: ബി. ജയചന്ദ്രൻ ∙ മനോരമ)
2004ൽ ഡൽഹി പ്രഗതി മൈതാനത്തുനടന്ന ഓട്ടോ എക്പോയിൽ ടാറ്റാ ഇൻഡിഗോ മറീന കാറുമായി രത്തൻ ടാറ്റ. (ഫോട്ടോ: അരവിന്ദ് ജെയിൻ ∙ മനോരമ)
മുതിർന്ന പൗരന്മാർക്കുള്ള ഇന്ത്യയിലെ ആദ്യത്തെ കംപാനിയൻഷിപ് സ്റ്റാർട്ടപ് ‘ഗുഡ് ഫെലോസി’ന്റെ ലോഞ്ചിനെത്തിയ രത്തൻ ടാറ്റ. 2022 ഓഗസ്റ്റ് 16ലെ ചിത്രം. (PTI Photo/Kunal Patil)
സൈറസ് മിസ്ത്രിക്കൊപ്പം രത്തൻ ടാറ്റ. 2012ലെ ചിത്രം. (PTI Photo by Swapan Mahapatra)
മഹാരാഷ്ട്ര സർക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്കാരം മുംബൈ കൊളാബയിലെ വീട്ടിലെത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രത്തൻ ടാറ്റയ്ക്കു സമ്മാനിക്കുന്ന ചടങ്ങിൽനിന്ന്. (PTI Photo)
മുംബൈയിലെ ചടങ്ങിൽ സംസാരിക്കുന്ന രത്തൻ ടാറ്റ. 2019 ഒക്ടോബർ 15ലെ ചിത്രം. (PTI Photo/Mitesh Bhuvad)
ADVERTISEMENT

നെൽകോയെ പ്രതിസന്ധിയിലാക്കിയതും ടെക്സ്റ്റൈൽ വ്യവസായം പൂട്ടിച്ചതുമെല്ലാം രത്തൻ ടാറ്റയാണെന്നു ചിലർ പ്രചരിപ്പിച്ചു. കഴിവില്ലാത്തയാളെന്നു വരുത്തുകയായിരുന്നു ലക്ഷ്യം. എന്തായിരുന്നു സത്യം? രണ്ടുശതമാനം മാത്രം വിപണി വിഹിതമുണ്ടായിരുന്ന നെൽകോ രത്തൻ ടാറ്റയുടെ കീഴിൽ 20 ശതമാനത്തിലേക്ക് ഉയർന്നെന്നു മാത്രമല്ല, ഇൻവെർട്ടറുകളും കംപ്യൂട്ടറുകളും അടക്കം കൂടുതൽ മേഖലകളിലേക്കു കടക്കുകയും നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ലാഭത്തിലെത്തിക്കുകയും ചെയ്തു. എംപ്രസ് മില്ലിനെ നഷ്ടത്തിൽനിന്ന് ഉയർത്തിയെടുത്ത രത്തൻ സെൻട്രൽ ഇന്ത്യ മില്ലിന്റെ കാര്യത്തിലും ശുഭാപ്തിവിശ്വാസക്കാരനായിരുന്നു. 50 ലക്ഷം രൂപ അനുവദിച്ചാൽ മിൽ ലാഭത്തിലാക്കാമെന്നു രത്തൻ വാദിച്ചെങ്കിലും അടച്ചുപൂട്ടിയാൽ മതിയെന്ന നിലപാടിലായിരുന്നു ചില ഡയറക്ടർമാർ.

പഴി കേൾക്കേണ്ടി വന്നതു രത്തനാണെന്നു മാത്രം. വാർഷിക ബോണസായി കിട്ടിയ വലിയ തുക മില്ലിലെ പാവപ്പെട്ട തൊഴിലാളികൾക്കാണ് അദ്ദേഹം നൽകിയത്. പ്രതിസന്ധിയിലായ കമ്പനികളുടെ ചുമതല രത്തനു നൽകി മികവ് അളക്കുകയായിരുന്നു ജെആർഡി. രത്തനാകട്ടെ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് ഉയരുകയും ചെയ്തു.

ADVERTISEMENT

1981ൽ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി രത്തനെ പ്രഖ്യാപിച്ചിരുന്നെങ്കിലും ജെആർഡിയുടെ പിൻഗാമിയാകുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു. നാനി പൽക്കിവാല ആ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു ടാറ്റയ്ക്കകത്തുള്ള സംസാരം. ജെആർഡിക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നെങ്കിലും സർക്കാരിനെതിരെ നിരന്തരം നടത്തിയ വിമർശനങ്ങൾ ടാറ്റ പ്രസ്ഥാനത്തെത്തന്നെ ബാധിച്ചേക്കുമെന്നു തോന്നിയതിനാലാകണം മാറി ചിന്തിച്ചത്. റുസി മോഡിയായിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരാൾ. ലക്കും ലഗാനുമില്ലാത്ത നാക്കാണ് അദ്ദേഹത്തിനും വിനയായത്. സ്ഥാനനഷ്ടത്തിൽ പ്രകോപിതനായ റുസി അലോസരങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

ജെആർഡി കണ്ട സ്വപ്നത്തിനും അപ്പുറത്തേക്ക് ടാറ്റയെന്ന സാമ്രാജ്യത്തെ പിൻഗാമി വളർത്തി. ടെറ്റ്‌ലിയും കോറസും ജാഗ്വാർ ലാൻഡ് റോവറും പോലുള്ള ലോകോത്തര സംരംഭങ്ങൾക്കുമുന്നിൽ മുട്ടിടിക്കാതെ വിലപറയാനും ടാറ്റയെന്ന മുദ്ര പതിപ്പിച്ച് ഇന്ത്യനാക്കാനും ആ നാണംകുണുങ്ങിക്കായി. 

ADVERTISEMENT

സമാന്തരസാമ്രാജ്യങ്ങൾ പോലെ ചിതറിക്കിടന്നിരുന്ന ടാറ്റ കമ്പനികളെ അദ്ദേഹം അടിമുടി അഴിച്ചുപണിതു. വാക്കെടുത്തും വടിയെടുത്തും വെടിപ്പാക്കി. അവിടം അടക്കിവാണ കെടുകാര്യസ്ഥർക്കു പുറത്തേക്കു വഴികാട്ടി. പരമ്പരാഗത വ്യവസായങ്ങൾക്കപ്പുറം ‘ഹൈടെക്’ ലോകത്തേക്കു ടാറ്റയെ കൊണ്ടുപോയി. രാജ്യം ലൈസൻസ് രാജിനോടു വിടപറഞ്ഞ് ഉദാരവൽക്കരണത്തിന്റെ പാത സ്വീകരിച്ചതോടെ വ്യാപാര, വ്യവസായ രംഗത്ത് പുതിയ ഉണർവുണ്ടായി. സർക്കാർ കടുംപിടിത്തം ഒന്നയച്ച ആ സാഹചര്യം രത്തൻ ടാറ്റ ഫലപ്രദമായി ഉപയോഗപ്പെടുത്തി. ‘ആഗോളവൽക്കരണം കൊണ്ടുവന്ന മാറ്റങ്ങളുടെ കാറ്റിനെ മറ്റുള്ളവരേക്കാളും മുന്നെ, മണത്തറിയാൻ രത്തൻ ടാറ്റയ്ക്കു കഴിഞ്ഞു. ബെർലിൻ മതിലിന്റെ വീഴ്ചയ്ക്കു ശേഷമുള്ള ആ കാറ്റുകൾക്കനുസരിച്ചാണ് അദ്ദേഹം തന്റെ പരിശ്രമങ്ങളെ രൂപപ്പെടുത്തിയത്’– ടാറ്റ ഗ്രൂപ്പിലെ കരുത്തനായിരുന്ന കൃഷ്ണകുമാറിന്റെ വാക്കുകൾ.

നഷ്ടം കുമിഞ്ഞുകൊണ്ടിരുന്ന മിക്കവാറും കമ്പനികൾ ലാഭത്തിന്റെ മധുരം നുണയുകയും സാമ്പത്തികസ്ഥിരത കൈവരിക്കുകയും ചെയ്തു. സ്ഥിരമായി ലാഭവിഹിതം പ്രഖ്യാപിക്കാൻ തുടങ്ങിയതോടെ നിക്ഷേപകർ ടാറ്റയെന്ന ബ്രാൻഡിൽ കൂടുതൽ ഉറപ്പോടെ വിശ്വസിക്കാൻ തുടങ്ങി. ടാറ്റ കമ്പനിയെന്ന ഒറ്റക്കാരണത്താൽ ടൈറ്റൻ ഓഹരികൾ വാങ്ങിക്കൂട്ടിയ രാകേഷ് ജുൻജുൻവാല ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകനായി മാറി. ടിസിഎസ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി. ഏകാന്തതയെ പ്രണയിച്ച രത്തൻ തൊഴിലാളികളുടെ സ്നേഹഭാജനവും ആരാധനാമൂർത്തിയുമായി. ടിസിഎസ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള തീരുമാനമാണ് ടാറ്റയുടെ വളർച്ചയിൽ നിർണായകമായി മാറിയത്. കോറസും ജെൽആറും പോലുള്ള കമ്പനികളെ വാങ്ങാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചത് അങ്ങനെയാണ്. ടാറ്റ ഗ്രൂപ്പിലെ പൊൻമുട്ടയിടുന്ന താറാവായിരുന്നു ടിസിഎസ്.

ടാറ്റയുടെ തലപ്പത്തെത്തിയ ശേഷമുള്ള ആദ്യ 5–6 വർഷങ്ങൾ വെല്ലുവിളികൾ മാത്രം നിറഞ്ഞതായിരുന്നു. പിന്നീടു ടാറ്റ മോട്ടോഴ്സായി മാറിയ ടെൽകോയിൽ 600 കോടി രൂപയുടെ നഷ്ടമുണ്ടായതോടെ രത്തനെ എഴുതിത്തള്ളാൻ തിരക്കായിരുന്നു. വ്യവസായം അപ്പാടെ പ്രതിസന്ധിയിലായിരുന്നെന്ന കാര്യം ആരും ശ്രദ്ധിച്ചതേയില്ല. 

മുംബൈയിലെ ആ രാത്രിമഴനേരത്ത് രത്തൻ എടുത്ത തീരുമാനം ടാറ്റ മോട്ടോഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ചു. ഇൻഡിക്ക വിപണിയിൽ ഇരച്ചുപാഞ്ഞു. അന്നു തുടങ്ങിയ കുതിപ്പ് ടാറ്റ മോട്ടോഴ്സിനെ എത്തിച്ചത് ഇന്നത്തെ ഉയരങ്ങളിൽ. രത്തന്റെ തീരുമാനങ്ങളിൽ കനിവും കതിരുമുണ്ടായിരുന്നു.

English Summary:

Ratan Tata’s Vision: Affordable and Safe Car for Every Family

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT