Activate your premium subscription today
മുംബൈ∙ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയെ ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. 2011ന് ശേഷം രണ്ട് ബോർഡുകളിലും ഒരേസമയം പ്രവർത്തിക്കുന്ന ആദ്യ ടാറ്റ കുടുംബാംഗമാണ് നോയൽ. അദ്ദേഹം എത്തിയതോടെ ടാറ്റ ട്രസ്റ്റ്സിന്റെ പ്രതിനിധികളായി മൂന്ന് പേർ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇടംപിടിച്ചു. ടിവിഎസ് ചെയർമാൻ
ഇന്ത്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി ശ്മശാനത്തിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ആദ്യം വസതിയിലും പിന്നെ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും (എൻസിപിഎ) എത്തിച്ചു. പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വർളി ശ്മശാനത്തിൽ എത്തിച്ച് പാഴ്സി ആചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തി.
ടാറ്റ ഗ്രൂപ്പിന്റെ റീറ്റെയ്ൽ കമ്പനിയായ ട്രെന്റിനെ കഴിഞ്ഞ 11 വർഷമായി നയിക്കുന്നത് ചെയർമാനും എംഡിയുമായ നോയലാണ്. നോയലിന്റെ കീഴിൽ ട്രെന്റിന്റെ ഓഹരി വില കഴിഞ്ഞ ദശാബ്ദത്തിൽ 6,000 ശതമാനം കുതിച്ചു. കമ്പനിയുടെ വിപണിമൂല്യം 2.8 ലക്ഷം കോടി രൂപയിലുമെത്തി.
രത്തന്‍ ടാറ്റയുമൊത്ത് കൊച്ചിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ അവസരം ലഭിക്കുക. അതിനിടെ കേരളത്തിലെ ഭക്ഷണ രീതികളെ കുറിച്ച് അതീവ താല്പര്യത്തോടെ അദ്ദേഹം ചോദിക്കുക. സാധാരണക്കാരില്‍ സാധാരണക്കാരോട് അദ്ദേഹത്തിന്റെ സമീപനം മനസിലാക്കുക, ഇതിനെല്ലാം അവസരം ലഭിച്ച മുന്‍ മാധ്യമ പ്രവര്ത്തകന് സ്മിതി സമൂഹ
മരണം അവശേഷിപ്പിക്കുന്ന ശൂന്യത നികത്താനാവില്ല എന്നു പറയാറുണ്ട്. രത്തൻ ടാറ്റയുടെ കാര്യത്തിൽ, ആ വിശേഷണത്തിന് അർഥമേറുന്നു. കാരണമൊന്നേയുള്ളൂ, അദ്ദേഹത്തെപ്പോലൊരാൾ വേറെ ഇല്ല. രത്തൻ ടാറ്റയുടെ ജീവിതം സ്വച്ഛസുന്ദരവും സുഗമവുമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടാവും. ഒട്ടുമേയല്ല, മുംബൈ ടാറ്റ ഹൗസ് എന്ന കൊട്ടാരത്തിൽ രാജകുമാരനെപ്പോലെ ജീവിച്ച ബാല്യത്തിനപ്പുറം സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു ആ യാത്ര. അങ്ങേയറ്റം ലജ്ജാശീലനായിരുന്ന രത്തൻ വ്യക്തിജീവിതത്തിലേക്കുള്ള ജനാലകൾ എപ്പോഴും അടച്ചിട്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാരില്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അടുത്തറിയാവുന്നവരുമില്ല. ഒരുപക്ഷേ, അതു തന്നെയായിരിക്കും ആ ജീവിതത്തിന്റെ സൗന്ദര്യം. ടാറ്റ കുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട നവൽ ടാറ്റയുടെ മകൻ, അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ വേദനയും അവജ്ഞയും നേരിട്ട ബാല്യം, ഒടുവിൽ മുത്തശ്ശി നവജ്ബായിയുടെ കരവലയത്തിൽ, കരുതലിൽ രത്നംപോലെ തിളങ്ങി രൂപപ്പെട്ട വ്യക്തിത്വം. ജീവിതത്തിന്റെ നാടകീയതകളിൽ തളരാതെ കാലുറപ്പിച്ച രത്തൻ
മുംബൈ∙ ടാറ്റ ട്രസ്റ്റ് ചെയർമാനായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ഗ്രൂപ്പിന്റെ പിന്തുടര്ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ.
രത്തൻ ടാറ്റ യാത്രയാകുമ്പോൾ ബാക്കിയാവുന്നത് കർമധന്യമായൊരു പൂർണജീവിതത്തിന്റെ ശോഭ. ലോകമാകെ തിളങ്ങിയ ആ ഇന്ത്യൻ രത്നത്തിന് ഇനി നിത്യത. വ്യവസായ സാമ്രാജ്യത്തിന്റെ അതിരുകൾ വലുതാക്കിക്കൊണ്ടിരിക്കുമ്പോഴും ചില്ലകൾ പടർത്തിക്കൊണ്ടിരുന്ന കാരുണ്യത്തിന്റെ മഹാവൃക്ഷം കൂടിയായിരുന്നു അദ്ദേഹം. സമ്പത്തിലോ അധികാരത്തിലോ പ്രശസ്തിയിലോ അല്ല യഥാർഥ സന്തോഷമെന്നും മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലാണെന്നും വിശ്വസിച്ച ഒരാളുടെ വേർപാടാണിത്; എത്ര ഉയരത്തിലേക്കു പറന്നുപോകുമ്പോഴും ജീവിതമൂല്യങ്ങൾ കൈമോശം വരാതെ സൂക്ഷിച്ചൊരാളുടെ വിയോഗം.
കേന്ദ്ര വ്യവസായ സെക്രട്ടറി എന്ന നിലയിൽ ഒട്ടേറെത്തവണ രത്തൻ ടാറ്റയുമായി ഇടപഴകേണ്ടി വന്നപ്പോൾ ഞാൻ മനസിലാക്കിയ ഒരു കാര്യമുണ്ട്– അദ്ദേഹത്തിന് വ്യവസായത്തിൽ ലാഭവും മൽസരവുമൊന്നുമല്ല ലക്ഷ്യം. സ്വയം മുറുകെ പിടിക്കുന്ന മൂല്യങ്ങളും രാജ്യ പുരോഗതിയുമാണ്. ആ മൂല്യങ്ങളിൽ സുതാര്യതയും സത്യസന്ധതയും പ്രധാനമായിരുന്നു.
‘‘കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ കാറ്റേറ്റാൽപോലുമെനിക്കുൻമാദം ’’– എന്നെഴുതിയ കാവ്യഭാവന ടാറ്റാപുരത്തെ കാറ്റിനെക്കുറിച്ചായിരുന്നുവെന്ന പഴയകാലഓർമ കാത്തൂസൂക്ഷിക്കുന്നവരുണ്ട് കൊച്ചിയിൽ. അത്ര ഉൻമാദമായിരുന്നു ടാറ്റയുടെ ഹെയർഓയിലിന്റെ സുഗന്ധം ഒരു തലമുറയ്ക്കു സമ്മാനിച്ചത്.
കൊച്ചിയിലെ ടാറ്റാ ഓയിൽ മിൽസ് ഗെസ്റ്റ് ഹൗസിൽ ചെറുപ്പകാലത്ത് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു രത്തൻ. നികത്തു ഭൂമി വരും മുൻപു മൂന്നു വശവും കായലാൽ ചുറ്റപ്പെട്ട ഗെസ്റ്റ് ഹൗസ് ഇന്ത്യയിൽ തന്നെ ഏറ്റവും മനോഹരമായിരുന്നു. അന്നത്തെ കേരള അനുഭവം രത്തനിലൂടെ പിന്നീട് കേരള ടൂറിസത്തിന്റെ വളർച്ചയ്ക്കു തന്നെ കാരണമായി. അതിനു ടാറ്റ ഉന്നതങ്ങളിലെ മലയാളി മേധാവിയും തുണയായി.
മൂന്നാർ ∙ മൂന്നാർ, ദേവികുളം, പളളിവാസൽ, മാങ്കുളം പഞ്ചായത്തുകളിലാണു ടാറ്റയുടെ തേയിലത്തോട്ടങ്ങൾ. 1962ൽ ആണ് അന്നത്തെ ഫിൻലേ ഗ്രൂപ്പുമായി ചേർന്ന് ടാറ്റ–ഫിൻലേ എന്ന കമ്പനി പ്രവർത്തനമാരംഭിച്ചത്. 1983ൽ ഫിൻലേ ഗ്രൂപ്പ് മൂന്നാറിലെ തേയില വ്യവസായത്തിൽ നിന്നു പിൻവാങ്ങിയതോടെ ടാറ്റ ടീ എന്നായി പേര്. 2005ൽ തൊഴിലാളികളുടെ 60% പങ്കാളിത്തത്തോടെ കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് (കെഡിഎച്ച്പി) രൂപവൽക്കരിച്ചു.
തൊടുപുഴ ∙ രത്തൻ ടാറ്റയെന്നാൽ ‘സ്നേഹം’ എന്നാണ് അനുഭവിച്ചറിഞ്ഞ കരുതലിൽ നിന്ന് ആരണ്യത്തിലെ ഭാനുമതി (49) നൽകുന്ന സാക്ഷ്യം. തോട്ടംമേഖലയിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ‘സൃഷ്ടി’യെന്ന സ്ഥാപനത്തിലുൾപ്പെടുന്ന ‘ആരണ്യ’ വസ്ത്രനിർമാണശാലയിലെ തൊഴിലാളിയാണു ഭാനുമതി.
മുംബൈ ∙ ഇന്ത്യൻ വ്യവസായ ലോകത്തിനു മാനുഷിക മുഖം നൽകിയ രത്തൻ ടാറ്റ ഇനി ഓർമ. ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലേക്കു നയിച്ച വ്യവസായ ചക്രവർത്തിക്ക് പ്രിയനഗരമായ മുംബൈ വിട നൽകി. വളർച്ചയ്ക്കൊപ്പം മൂല്യങ്ങൾക്കും വിലകൽപിച്ച് അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുടെ സാമ്രാജ്യം അന്ത്യയാത്രയ്ക്കു മൂകസാക്ഷിയായി.
മുംബൈ∙ രത്തൻ ടാറ്റയുടെ അർധസഹോദരൻ നോയൽ ടാറ്റയ്ക്കാണ് (67) ടാറ്റ ട്രസ്റ്റ്സ് ചെയർമാനാകാൻ കൂടുതൽ സാധ്യത. രത്തൻ ടാറ്റ പിൻഗാമിയെ പ്രഖ്യാപിക്കാത്തതിനാൽ ബോർഡ് യോഗമായിരിക്കും ട്രസ്റ്റിമാരിൽനിന്നു പുതിയ ചെയർമാനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക. അകലം പാലിച്ചിരുന്ന രത്തനും നോയലും അവസാനകാലത്തു തർക്കങ്ങൾ പരിഹരിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
ശ്രീ രത്തൻ ടാറ്റ മരണപ്പെട്ട വാർത്ത അറിഞ്ഞ നിമിഷം മുതൽ മനസ്സിൽ ഓർമകളുടെ വേലിയേറ്റമാണ്. ഓരോ ഇന്ത്യക്കാരനും സ്വന്തം വീട്ടിലെ ഒരു പിതാമഹൻ മരണപ്പെട്ട വികാരമാകും ഉണ്ടാകുക. അദ്ദേഹവുമായി ഇടപഴകാനും ഒപ്പം പ്രവർത്തിക്കുവാനും അദ്ദേഹത്തിൽനിന്നു മൂല്യങ്ങൾ പഠിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് ഞാൻ കരുതുന്നത്. 2008 ലാണ് എംബിഎ കഴിഞ്ഞ് ക്യാംപസ് പ്ലേസ്മെന്റിലൂടെ എനിക്ക് ടാറ്റ ഗ്രൂപ്പിന്റെ മാതൃ സ്ഥാപനമായ ടാറ്റ സൺസിൽ ജോലി ലഭിക്കുന്നത്. ഇതിഹാസത്തിന്റെ തലപ്പൊക്കമുള്ള, മുംബൈ ഫോർട്ടിലെ ബോംബെ ഹൗസ് എന്ന ഹെഡ് ക്വാർട്ടേഴ്സിൽ ആദ്യമായി പ്രവേശിക്കുമ്പോൾ അനുഭവിച്ച പ്രൗഢിയും അഭിമാനവും ഇന്നലെയെന്ന പോലെ ഓർക്കുന്നു. ഓഫിസിലെ മറ്റു ആളുകളെപ്പോലെ ജോലിയിൽ എന്നെ ഏറ്റവും ആകർഷിച്ചത് നാലാം നിലയിലെ ഓഫിസിലേക്ക് രാവിലെ കയറിവരുന്ന ചെയർമാൻ രത്തൻ ടാറ്റയെ (രത്തന്‍ നവൽ ടാറ്റയെന്ന പേര് ലോപിച്ച് ആർഎൻടിയെന്നും വിളിപ്പേര്) അടുത്തുനിന്ന് കാണുന്നതായിരുന്നു. എന്നെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കണം എന്നത് ലക്ഷക്കണക്കിനു ചെറുപ്പക്കാരെപ്പോലെ എന്റെ സ്വപ്നവുമായിരുന്നു. 2012ൽ ആണ് അത് സഫലമായത്. ടാറ്റ സൺസ് ചെയർമാൻ പദവി ഒഴിയുന്ന അദ്ദേഹം ടാറ്റയുടെ ഹോൾഡിങ് ട്രസ്റ്റായ ടാറ്റ ട്രസ്റ്റിനായി മുഴുവൻ സമയവും മാറ്റിവച്ചു. ലോകത്തുതന്നെ ഏറ്റവുമധികം കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനമാണ് ടാറ്റ ട്രസ്റ്റ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐഎസ്സി. ടിഐഎസ്എസ്, ടിഐഎഫ്ആർ, ടാറ്റ കാൻസർ സെന്റർ തുടങ്ങിയവ അതിന്റെ കീഴിലെ ചില സ്ഥാപനങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ആയിരത്തോളം ചെറുതും വലുതുമായ എൻജിഒകൾ വളർത്തിയത് ടാറ്റയാണ്. ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ എന്ന നിലയിൽ അദ്ദേഹം ഇന്ത്യയുടെ ആരോഗ്യമേഖലയിലും പോഷകാഹാരക്കുറവ് അടക്കമുള്ള പ്രശ്നങ്ങളിലും പൂർണസമയം ശ്രദ്ധ ചെലുത്താൻ പോകുന്നു എന്ന വാർത്ത രാജ്യാന്തര, ദേശീയ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സമയം. അദ്ദേഹത്തെ ഈ ഉദ്യമത്തിൽ സഹായിക്കുന്ന ടാറ്റ ട്രസ്റ്റ് സിഇഒ വെങ്കട്ടിനോട്,
രാവിലെ എണീക്കുന്നത് ടാറ്റ ചായ കുടിച്ച്...ചിലര്‍ക്ക് ഉപ്പിട്ട നാരങ്ങവെള്ളമാകും രാവിലത്തെ പതിവ്...സാരമില്ല, അതാണെങ്കിലും ടാറ്റയുടെ ഉപ്പിട്ട് തന്നെയാകാം...രാവിലത്തെ തെരക്കിനിടയില്‍ ടാറ്റ സ്കൈയിലൂടെ എത്തുന്ന ടിവി പ്രോഗ്രാമുകളിലൂടെ ഓട്ട പ്രദക്ഷിണം...അത് കഴിഞ്ഞ് ടാറ്റ നെക്സോണിലോ ടാറ്റ പഞ്ചിലോ
ലാഭമുണ്ടാക്കുക, ബിസിനസ് വളർത്തുക, വീണ്ടും ലാഭം ഉണ്ടാക്കുക ഇതാണ് പൊതുവെ എല്ലാ കമ്പനികളുടെയും വളർച്ച മന്ത്രം. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി മാനവികതക്കും, ധാർമികതക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ബിസിനസ് രീതി ആയിരുന്നു ടാറ്റ കമ്പനികളുടേത് . ടാറ്റ സ്റ്റീലിലെ സാധാരണ തൊഴിലാളികൾക്ക് ശമ്പളം
സെപ്റ്റംബർപാദ പ്രവർത്തനഫലം ഇന്ന് പുറത്തുവരാനിരിക്കേ ടിസിഎസ് ഓഹരികൾ വ്യാപാരം ചെയ്യുന്നത് നേരിയ നഷ്ടത്തിലാണ്. 86-ാം വയസ്സിൽ രത്തൻ ടാറ്റ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുമ്പോൾ അസ്തമിക്കുന്നത് വ്യവസായരംഗത്തെ ഭീഷ്മാചാര്യർ കൂടിയാണ്.
ഒരു നനഞ്ഞ പ്രഭാതത്തിലാണ് ആദ്യമായി ടാറ്റാ മോട്ടോഴ്സിന്റെ പുണെയിലെ ലേക് ഹൗസ് എന്ന ഗെസ്റ്റ് ഹൗസിലെത്തുന്നത്. ടെസ്റ്റ് ഡ്രൈവുമായി ബന്ധപ്പെട്ട യാത്രകളിലൊന്ന്. പൊതുവേ വരണ്ട സെപ്റ്റംബറിനെ അപ്രതീക്ഷിതമായി കുളിപ്പിച്ച മഴപോലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ഗെസ്റ്റ് ഹൗസും അവിടുത്തെ ചുറ്റുപാടുകളും. ആഡംബരം തരിമ്പുമില്ല. വൃത്തിയിലും വെടിപ്പിലും ഒരു സർക്കാർ ഗെസ്റ്റ് ഹൗസ് സൂക്ഷിക്കുകയാണെങ്കിൽ അതുപോലെയുണ്ട്. അറുപതുകളിലെ ട്രാവലേഴ്സ് ബംഗ്ലാവുകളെയും ഇൻസ്പെക്ഷൻ ബംഗ്ലാവുകളെയും അനുസ്മരിപ്പിക്കുന്ന കെട്ടിടം. ചൂരൽ കസേരകളും സോഫകളും ബുക്ക് ഷെൽഫുകളുമടക്കം മധ്യവർഗ ലിവിങ് റൂമുകളേക്കാൾ ഒരു പടിമാത്രം മുകളിൽ നിൽക്കുന്ന ഫർണിഷിങ്. ലളിതമായി തൂവെള്ള യൂണിഫോമണിഞ്ഞ പരിചാരകവൃന്ദം. ഇവരെല്ലാം ചെയർമാൻ രത്തൻ ടാറ്റയുടെ സ്വകാര്യ സ്റ്റാഫിൽപ്പെട്ടവർ. എന്നാൽ ലാളിത്യത്തിന്റെ ഗാംഭീര്യവുമാണ് ലേക് ഹൗസ്. പുണെയിലെ ടാറ്റയുടെ പ്രധാന നിർമാണശാലയുടെ എതിരായി ഏക്കറുകൾ പടർന്നു കിടക്കുന്ന പ്രദേശം. നിറച്ചും പലതരം മരങ്ങൾ. മരത്തണലിൽ വളഞ്ഞു പുളയുന്ന ടാറിട്ട റോഡുകൾ. ഹെലിപാഡ്, കൃത്രിമ തടാകം, തടാകത്തിനു കരയിലാണ് ഒരു വശം മുഴുവൻ ഗ്ലാസ് പാനലുകളുള്ള ലേക് ഹൗസ്. ടാറ്റയുടെ വിഐപി അതിഥികളെ സ്വീകരിക്കാനും പ്രധാന യോഗങ്ങൾ നടത്താനും ഉപയോഗിക്കുന്ന ഈ ഗെസ്റ്റ് ഹൗസിൽനിന്നു നോക്കിയാൽ മരച്ഛായയിൽ നിൽക്കുന്ന തടാകത്തിന്റെ മനംമയക്കുന്ന കാഴ്ച. ഏതോ യൂറോപ്യൻ രാജ്യത്ത് ചെന്നുപെട്ടതു പോലെ. തടാകത്തിലേക്കു തുറക്കുന്ന ഇവിടുത്തെ ആറു ഗെസ്റ്റ് റൂമുകളിൽ ഒന്നാം നമ്പർ രത്തൻ ടാറ്റയുടേതാണ്.
ഉപ്പ് തൊട്ട് വിമാനം വരെ നീളുന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയിട്ടാണ് രത്തന്‍ ടാറ്റ വിടവാങ്ങിയത്. ടാറ്റയെന്ന വലിയ ബിസിനസ് സാമ്രാജ്യത്തില്‍ നിരവധി കമ്പനികളാണുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 26 കമ്പനികള്‍ വിവിധ മേഖലകളില്‍ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരനെ രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ പാനൽ 2017ൽ തിരഞ്ഞെടുത്തിരുന്നു. ടാറ്റ പ്രസ്ഥാനത്തിന്റെ മൂല്യത്തിലുറച്ചു നിൽക്കാൻ ചന്ദ്രശേഖരന് കഴിഞ്ഞുവെന്നതിൽ രത്തൻ ടാറ്റയും സംതൃപ്തനായിരുന്നു.
1998 ജനുവരി 15. പ്രഗതി മൈതാൻ. ന്യൂഡൽഹി. മൂടൽ മഞ്ഞും കോച്ചുന്ന തണുപ്പും തെല്ലു വിട്ടു മാറിയ ഉച്ച നേരം. ഒരേക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്റ്റാൾ നമ്പർ 11. ഓട്ടോ എക്സ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റാളിൽ അക്ഷരാർത്ഥത്തിൽ സൂചി കുത്താനിടമില്ല. വ്യവസായ മന്ത്രി മുരസൊലി മാരൻ, ആനന്ദ് മഹീന്ദ്ര, രാഹുൽ ബജാജ്, സി കെ ബിർല, ഹ്യുണ്ടേയ് പ്രസിഡന്റ് ബി.വി.ആർ സുബ്രു, മാരുതി എംഡി ഭാസ്കരുഡു തുടങ്ങിയ പ്രമുഖരാൽ സമൃദ്ധമായ മുൻനിര. ഏതോ ഗതകാല സോവിയറ്റ് റിപ്പബ്ലിക്കിൽ നിന്നെത്തിയ സുന്ദരികളുടെ ത്രസിപ്പിക്കുന്ന ബാലെയും പുകപടലങ്ങളും അടങ്ങിയപ്പോൾ വേദിയിൽ തിളങ്ങി വന്നത് ഇന്ത്യൻ വ്യവസായ രംഗത്തെ ‘കോഹിനൂർ രത്നം’ എന്ന് ആ വേദിയിൽ പിന്നീട് വിശേഷിപ്പിക്കപ്പെട്ട രത്തൻ ടാറ്റ. സെക്കൻഡുകൾക്കുള്ളിൽ കടും നീല മെറ്റാലിക് നിറത്തിൽ വാഹനസൗന്ദര്യ സങ്കൽപങ്ങളുടെ തികവായി ടാറ്റ ഇൻഡിക്കയും ഓടിയെത്തി; ഇന്ത്യയിൽ പൂർണമായി വികസിപ്പിച്ച് ഉത്പാദിപ്പിച്ച പ്രഥമ കാർ. ഇന്ത്യയുടെ അഭിമാനം. ഏതാനും ദിവസം മുമ്പ് ഇൻഡിക്കയുടെ 25 വർഷം അനുസ്മരിച്ച് രത്തൻ ടാറ്റയിട്ട ഇൻസ്റ്റാ സന്ദേശം വായിച്ചപ്പോൾ ഓർമയിൽ തെല്ലും മങ്ങലില്ലാതെ ഈ ദൃശ്യങ്ങളും തെളിഞ്ഞു. അതിനു മുമ്പും ശേഷവും എത്രയോ വാഹന പുറത്തിറക്കലുകൾ കണ്ടിട്ടുണ്ടെങ്കിലും മറക്കാനാവാത്ത മുഹൂർത്തം. ഇന്ത്യക്കാരനെന്ന പേരിൽ അഭിമാനം തോന്നിയ നിമിഷം.
പിൻഗാമിയായി ചെയർമാൻ സ്ഥാനത്തെത്തിയ സൈറസ് മിസ്ത്രി സ്വന്തം നിലയിൽ ഉടച്ചുവാർക്കലുകൾക്ക് ശ്രമിച്ചത് രത്തനെ അസ്വസ്ഥനാക്കി. പൈലറ്റ് കൂടിയായ രത്തൻ ടാറ്റയ്ക്ക് വ്യോമയാന മേഖലയിലെ ബിസിനസുകൾ പ്രിയപ്പെട്ടതായിരുന്നു.
മുംബൈയിൽ കനത്തമഴ പെയ്യുന്നൊരു രാത്രി. രത്തൻ ടാറ്റ ആ കാഴ്ച കണ്ടു: നനഞ്ഞൊലിച്ച് സ്കൂട്ടറിൽ ഞെങ്ങിഞെരുങ്ങി യാത്ര ചെയ്യുന്ന കുടുംബം.മഴതോർന്നെങ്കിലും രത്തന്റെ ഉള്ളിൽ ആ കാഴ്ച തോർന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയ്ക്ക് ഒരു കാറുണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു. ‘താങ്ങാനാവുന്ന വിലയ്ക്ക് അംബാസഡർ കാറിന്റെ ആധുനിക പതിപ്പ്’ എന്നതായിരുന്നു ഉത്തരം. ആ ആശയമാണ് ഇൻഡിക്കയിലേക്കും പിന്നീട് നാനോയിലേക്കും ടാറ്റയെ എത്തിച്ചത്.
ന്യൂഡൽഹി∙ രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ–സിനിമാ–സാംസ്കാരിക മേഖലകളുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അദ്ദേഹത്തെ അനുസ്മരിച്ചു.
∙ 10,000 കോടി ഡോളർ (ഏകദേശം 6.6 ലക്ഷം കോടി രൂപ) വിറ്റുവരവുള്ള കമ്പനിയായി ടാറ്റയെ വളർത്തി. വരുമാനം 40 ഇരട്ടി വർധിച്ചു; ലാഭം 50 ഇരട്ടിയും. ∙ ടാറ്റയെ രാജ്യാന്തര ബ്രാൻഡ് ആക്കി. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികൾക്കും സാധ്യതകൾക്കുമിടയിൽ, ലയനങ്ങളിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ടാറ്റയുടെ രാജ്യാന്തര വളർച്ചയ്ക്കു കുതിപ്പു കണ്ടെത്തി.
രത്തന്‍ അന്നു 10 വയസ്സ്. മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി രണ്ടുവഴിക്കു പിരിഞ്ഞു. മുന്നിലേക്കുള്ള വഴിയേത് എന്നറിയാതെ കൊച്ചു രത്തൻ ജീവിതത്തിന്റെ നാൽക്കവലയിൽ നിന്നു. അവിടെ, വിളിപ്പാടകലെ ഇരു കൈകളും വിരിച്ചുപിടിച്ച് അവനെ വാരിപ്പുണരാൻ മുത്തശ്ശി നവജ്ബായി കാത്തുനിൽപുണ്ടായിരുന്നു. മുത്തശ്ശി അവനോടു പറഞ്ഞു: തലയുയർത്തി നിൽക്കുക, പരിഹാസങ്ങളെ അവഗണിക്കുക, ആരോടും പരുഷമായും പരുക്കനായും ഇടപെടാതിരിക്കുക.
നൂറിലേറെ രാജ്യങ്ങളിലായി പരന്നുകിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. കൈവയ്ക്കാത്ത വ്യാപാര മേഖലകളില്ലെന്നു പറയാം. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയർ കമ്പനികളിലൊന്നാണ് ടാറ്റ കൺസൽറ്റൻസി സർവീസ്(ടിസിഎസ്). രാജ്യത്തെ പ്രമുഖ വാഹനനിർമാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. നെക്സോൺ, പഞ്ച് തുടങ്ങിയ മോഡലുകളിലൂടെ ഇലക്ട്രിക് വാഹനരംഗത്തും ശ്രദ്ധേയം.
ടാറ്റ ഗ്രൂപ്പിന്റെ ഹെഡ് ഓഫിസായ ബോംബെ ഹൗസിന്റെ വാതിൽ അടച്ചിരുന്നില്ല. തെരുവുനായകൾക്ക് എപ്പോൾ വേണമെങ്കിലും കയറിച്ചെല്ലാം. മുത്തച്ഛൻ ജെആർഡി ടാറ്റയുടെ കാലത്തേ തുടങ്ങിയ മൃഗസ്നേഹം രത്തനും കൈവിട്ടില്ല. ബോംബെ ഹൗസിന്റെ റിസപ്ഷനിലും സെക്യൂരിറ്റി കാബിനിലും അലഞ്ഞുനടക്കുന്ന നായ്ക്കളെ മിക്കപ്പോഴും കാണാമായിരുന്നു. ബോംബെ ഹൗസ് പുതുക്കിപ്പണിതപ്പോൾ തെരുവുനായ്ക്കൾക്കായി ഒരു മുറിയൊരുക്കി. കുഷ്യനും മെത്തകളും ഭക്ഷണവും ആരോഗ്യപരിശോധനയും വാക്സിനേഷനും ഒക്കെയുള്ള മുറി. കഴിഞ്ഞ ജൂണിലാണ് അപൂർവരോഗം ബാധിച്ച തെരുവുനായയ്ക്ക് ആവശ്യമായ രക്തം കിട്ടാൻ വേണ്ടി രത്തൻ ടാറ്റ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മുംബൈ നിവാസികളുടെ സഹായം തേടിയത്.
ടാറ്റാ സാമ്രാജ്യത്തിന്റെ തലപ്പത്തുനിന്ന് 2012ൽ 75–ാം വയസ്സിൽ സ്വമേധയാ, സന്തോഷത്തോടെ പടിയിറങ്ങിയ രത്തൻ ടാറ്റ, 4 വർഷം കഴിഞ്ഞ് ആ കസേരയിലേക്ക് ഒരു വരവുകൂടി വന്നു. താൻ തന്നെ ടാറ്റ സൺസ് ചെയർമാനായി തിരഞ്ഞെടുത്ത സൈറസ് മിസ്ത്രിയെ പുറത്താക്കി, ഇടക്കാല ചെയർമാനായുള്ള അപ്രതീക്ഷിത മടങ്ങിവരവ്.
രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ 2008 നവംബറിലായിരുന്നു. ഭീകരാക്രമണത്തിൽ മുംബൈ വിറച്ചു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള താജ് മഹൽ പാലസ് ഹോട്ടലിൽ കടന്ന ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. 3 ദിവസം നീണ്ട താണ്ഡവം. താജിനുണ്ടായത് 400 കോടി രൂപയുടെ നഷ്ടം. ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചായിരുന്നു താജിലെ ജീവനക്കാർ അതിഥികളെ കാത്തത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ജീവൻ പോലും ബലി നൽകി.
തനി ‘ദേശി’ കാർ ആയ ഇൻഡിക്ക ഉണ്ടാക്കി ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിച്ചത് 1998 ൽ ആയിരുന്നു. ഒരു വർഷത്തിനകം കാർ ബിസിനസ് വിറ്റൊഴിക്കാൻ തീരുമാനിച്ച ടാറ്റ, അമേരിക്കൻ കമ്പനിയായ ഫോഡുമായി ചർച്ച നടത്തി. യുഎസിൽ ഡെട്രോയ്റ്റിലെ ആസ്ഥാനത്തു ചർച്ചയ്ക്കുപോയപ്പോൾ രത്തൻ ടാറ്റ അപമാനം നേരിട്ടു. ‘നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല. നിങ്ങൾ കാർ ഡിവിഷൻ തുടങ്ങിയതേ അബദ്ധം. ഇത് ഞങ്ങൾ ഏറ്റെടുക്കുന്നത് വലിയ സൗമനസ്യമായി കരുതണം.’- ഫോഡ് അധികൃതർ മുഖത്തുനോക്കി പറഞ്ഞത് ഏറെ വിഷമിപ്പിച്ചു.
ഇന്ത്യയിൽ ഏതു കോണിലും ഏതു വീട്ടിലും ഒരു ടാറ്റ ഉൽപന്നമെങ്കിലും കാണും. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ടാറ്റ ഉൽപന്നം ഉപയോഗിക്കാത്തവർ ഇന്ത്യയിലുണ്ടാവില്ലെന്നു തന്നെ പറയാം. ഉപ്പു തൊട്ട് സോഫ്റ്റ്വെയർ വരെ, ഉടുപ്പു തൊട്ട് വിമാനവും ആഡംബര കാറുകളും വരെ. ടാറ്റാ ഗ്രൂപ്പ് മുദ്ര പതിപ്പിക്കാത്ത മേഖലകളില്ല. ആറ് ഭൂഖണ്ഡങ്ങളിലായി 100ലേറെ രാജ്യങ്ങളിലും സാന്നിധ്യം. ടാറ്റാ ഗ്രൂപ്പ് എന്ന ഇന്ത്യയിലെ ഏറ്റവും വമ്പൻ ബിസിനസ് സാമ്രാജ്യത്തെ ഈ മികവുകളിലേക്ക് ഉയർത്തിയതിന് പിന്നിലെ സുപ്രധാന വ്യക്തിത്വം, സാക്ഷാൽ രത്തൻ ടാറ്റ.
മുംബൈ ∙ ഇന്ത്യയുടെ വിശ്വസ്ത വ്യവസായിക്ക്, ടാറ്റയുടെ മുൻ അമരക്കാരനു യാത്രാമൊഴി. ലോകം കീഴടക്കാൻ ടാറ്റയ്ക്കു കരുത്തേകിയ രത്തൻ ടാറ്റ (86) ഇനി ഓർമ. ടാറ്റ സൺസ് മുൻ ചെയർമാനായ അദ്ദേഹം ഇമെരിറ്റസ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലിനാണ് മരണം സംബന്ധിച്ച് ടാറ്റ സൺസിൽ നിന്ന് ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായത്. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് അന്നു തന്നെ വെന്റിലേറ്ററിലാക്കി.