'മുംബൈയിൽ നിന്ന് ഏതോ ടാറ്റ വിളിച്ച് മാങ്ങ ചോദിക്കുന്നു...' 21 വര്ഷം ചെയർമാൻ; രത്തൻ എന്ന നായകൻ
Mail This Article
മരണം അവശേഷിപ്പിക്കുന്ന ശൂന്യത നികത്താനാവില്ല എന്നു പറയാറുണ്ട്. രത്തൻ ടാറ്റയുടെ കാര്യത്തിൽ, ആ വിശേഷണത്തിന് അർഥമേറുന്നു. കാരണമൊന്നേയുള്ളൂ, അദ്ദേഹത്തെപ്പോലൊരാൾ വേറെ ഇല്ല. രത്തൻ ടാറ്റയുടെ ജീവിതം സ്വച്ഛസുന്ദരവും സുഗമവുമായിരുന്നുവെന്ന് പലരും കരുതുന്നുണ്ടാവും. ഒട്ടുമേയല്ല, മുംബൈ ടാറ്റ ഹൗസ് എന്ന കൊട്ടാരത്തിൽ രാജകുമാരനെപ്പോലെ ജീവിച്ച ബാല്യത്തിനപ്പുറം സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു ആ യാത്ര. അങ്ങേയറ്റം ലജ്ജാശീലനായിരുന്ന രത്തൻ വ്യക്തിജീവിതത്തിലേക്കുള്ള ജനാലകൾ എപ്പോഴും അടച്ചിട്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാരില്ല, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അടുത്തറിയാവുന്നവരുമില്ല. ഒരുപക്ഷേ, അതു തന്നെയായിരിക്കും ആ ജീവിതത്തിന്റെ സൗന്ദര്യം. ടാറ്റ കുടുംബത്തിലേക്കു ദത്തെടുക്കപ്പെട്ട നവൽ ടാറ്റയുടെ മകൻ, അച്ഛനും അമ്മയും വേർപിരിഞ്ഞതോടെ വേദനയും അവജ്ഞയും നേരിട്ട ബാല്യം, ഒടുവിൽ മുത്തശ്ശി നവജ്ബായിയുടെ കരവലയത്തിൽ, കരുതലിൽ രത്നംപോലെ തിളങ്ങി രൂപപ്പെട്ട വ്യക്തിത്വം. ജീവിതത്തിന്റെ നാടകീയതകളിൽ തളരാതെ കാലുറപ്പിച്ച രത്തൻ