ADVERTISEMENT

തൊടുപുഴ ∙ രത്തൻ ടാറ്റയെന്നാൽ ‘സ്നേഹം’ എന്നാണ് അനുഭവിച്ചറിഞ്ഞ കരുതലിൽ നിന്ന് ആരണ്യത്തിലെ ഭാനുമതി (49) നൽകുന്ന സാക്ഷ്യം. തോട്ടംമേഖലയിലെ ഭിന്നശേഷിക്കാർക്കു വേണ്ടി ടാറ്റ ഗ്രൂപ്പ് തുടങ്ങിയ ‘സൃഷ്ടി’യെന്ന സ്ഥാപനത്തിലുൾപ്പെടുന്ന ‘ആരണ്യ’ വസ്ത്രനിർമാണശാലയിലെ തൊഴിലാളിയാണു ഭാനുമതി.

1997ൽ രത്തൻ ടാറ്റ സന്ദർശനത്തിനെത്തുമ്പോൾ 4 ജീവനക്കാർ മാത്രമാണു സ്ഥാപനത്തിലുണ്ടായിരുന്നത്. ഭാനുമതിയാണു പൂച്ചെണ്ട് നൽകി അദ്ദേഹത്തെ സ്വീകരിച്ചത്. വിശേഷങ്ങൾ ആരാഞ്ഞ ടാറ്റ ഇനിയൊരിക്കലും ജീവിതം ബുദ്ധിമുട്ടിന്റേതാകില്ലെന്ന് ഉറപ്പുനൽകി. പിന്നീടങ്ങോട്ടു കത്തുകളിലൂടെ തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കാൻ തുടങ്ങി. 2009ൽ ടാറ്റ എത്തിയപ്പോഴും സ്വീകരിച്ചത് ഭാനുമതിയായിരുന്നു. ഇന്ന് 50 പേരുടെ തൊഴിലിടമാണ് ആരണ്യ.

English Summary:

Bhanumathi's Testimony: "Ratan Tata Means Love"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com