ന്യൂഡൽഹി ∙ വ്യാജ ബോംബ് ഭീഷണിയെത്തുടർന്നു കാനഡയിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ കനേഡിയൻ വ്യോമസേനാ വിമാനം യുഎസിലെ ഷിക്കാഗോയിലേത്തിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിലുണ്ടായി ദിവസങ്ങൾക്കുള്ളിലാണു സംഭവം. കനേഡിയൻ അധികാരികളോട് എയർ ഇന്ത്യ നന്ദി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

211 പേരുമായി പുറപ്പെട്ട ഡൽഹി–ഷിക്കാഗോ വിമാനമാണു ബോബ് ഭീഷണിയെത്തുടർന്നു കാനഡയിലെ ഇഖാലുവിറ്റ് വിമാനത്താവളത്തിൽ ഇറക്കിയത്. താപനില മൈനസ് 3 ഡിഗ്രി വരെ താഴുന്ന ഇഖാലുവിറ്റിൽ ഇത്രയും യാത്രക്കാരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടർന്നു കനേഡിയൻ സർക്കാർ വ്യോമസേനാ വിമാനം സജ്ജമാക്കുകയായിരുന്നു. വിശദ പരിശോധനയ്ക്കുശേഷം എയർ ഇന്ത്യ വിമാനത്തിൽത്തന്നെ ലഗേജ് എത്തിക്കും.

ADVERTISEMENT

3 ദിവസം; 15ൽ ഏറെ വ്യാജബോംബ് 

3 ദിവസത്തിനിടെ 15ൽ ഏറെ സർവീസുകൾ വ്യാജ ബോംബ് ഭീഷണി നേരിട്ടതിൽ വ്യോമയാനമന്ത്രി കെ. റാം മോഹൻ നായിഡു ആശങ്ക അറിയിച്ചു. കഴിഞ്ഞ ദിവസം മധുരയിൽ നിന്നു സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനു ബോബ് ഭീഷണിയെത്തുടർന്നു സിംഗപ്പൂർ എയർഫോഴ്സിന്റെ 2 എഫ്–15 പോർവിമാനങ്ങൾ അകമ്പടി ഒരുക്കിയിരുന്നു. 

ADVERTISEMENT

ഇന്നലെ മാത്രം 6 സർവീസിനു ഭീഷണിയുണ്ടായി. ഡൽഹി– ബെംഗളൂരു ആകാശ എയർ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഇൻഡിഗോയുടെ റിയാദ്–മുംബൈ വിമാനം മസ്കത്തിലേക്ക് തിരിച്ചുവിട്ടു. ഇൻഡിഗോയുടെ മുംബൈ–സിംഗപ്പൂർ, ചെന്നൈ–ലക‍്‍നൗ സർവീസുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും കർശന പരിശോധനയ്ക്കു വിധേയമാക്കേണ്ടി വന്നു. സ്പൈസ് ജെറ്റിന്റെ ദർഭംഗ–മുംബൈ, ലേ–ഡൽഹി സർവീസുകളും ഭീഷണി നേരിട്ടെന്നാണു വിവരം. വ്യോമയാനമന്ത്രി ഇന്ന പ്രത്യേക യോഗം വിളിച്ചു.

ഡിജിസിഎ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി, സിഐഎസ്എഫ്, ആഭ്യന്തരമന്ത്രാലയം പ്രതിനിധികൾ പങ്കെടുത്തു. പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുമെന്നു മന്ത്രി ഉറപ്പുനൽകി. പ്രതികളെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെന്നു പാർലമെന്റ് സമിതിയെ വ്യോമയാന സെക്രട്ടറി അറിയിച്ചു. 

English Summary:

Air India passengers brought to US by Canadian Air Force