ന്യൂഡൽഹി ∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി (54) സത്യപ്രതിജ്ഞ ചെയ്തു. 2 വനിതകളടക്കം 13 അംഗ മന്ത്രിസഭയും അധികാരമേറ്റു. വാല്മീകി ജയന്തി ദിനമായ ഇന്നലെ പഞ്ച്‌കുലയിൽ നടന്ന ചടങ്ങിൽ ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ ആഭ്യന്തരമന്ത്രി അനിൽ വിജ്, കൃഷൻ ലാൽ പവാർ, റാവു നർബിർ സിങ്, മഹിപാൽ ധൻഡ, വിപുൽ ഗോയൽ, അരവിന്ദ് കുമാർ ശർമ, ശ്യാം സിങ് റാണ, രൺബിർ സിങ് ഗങ്‌വ, കൃഷൻ കുമാർ ബേദി, രാജേഷ് ‍നഗർ, ഗൗരവ് ഗൗതം, ശ്രുതി ചൗധരി, ആരതി സിങ് റാവു എന്നിവരാണു മന്ത്രിമാർ. 

ADVERTISEMENT

90 അംഗ നിയമസഭയിൽ ബിജെപിക്ക് 48 അംഗങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത സാവിത്രി ജിൻഡൽ അടക്കം 3 സ്വതന്ത്രരും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ്–37, ഐഎൻഎൽഡി–2 എന്നിങ്ങനെയാണു കക്ഷിനില. 

സെയ്നിക്ക് ഇത് രണ്ടാമൂഴം

ADVERTISEMENT

അംബാലയിലെ മിസാപുർ മജ്‌ര സ്വദേശിയായ നായബ് സിങ് സെയ്നി തുടർച്ചയായി രണ്ടാം തവണയാണു ഹരിയാന മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ മാർച്ചിൽ മനോഹർ ലാൽ ഖട്ടറിനു പകരം മുഖ്യമന്ത്രി സ്ഥാനത്തെത്തി. 2014 ൽ നാരായൺഗഢിൽ നിന്നു നിയമസഭാംഗമായി. 2015 മുതൽ 2019 വരെ ഖട്ടർ മന്ത്രിസഭയിൽ മന്ത്രിയായി. 2019 ൽ കുരുക്ഷേത്രയിൽ നിന്നു ലോക്സഭയിലേക്കു ജയം. 2023 ൽ, ബിജെപി സംസ്ഥാന പ്രസിഡന്റ് ആയി. 

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ട ദിവസങ്ങൾ മാറ്റിയാൽ, കഴിഞ്ഞ ടേമിൽ 56 ദിവസം മാത്രമാണു നായബ് സിങ് സെയ്നി മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്.

English Summary:

Nayab Singh Saini took office in Haryana; Thirteen member cabinet also took oath