മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ, 74 സീറ്റുകളിൽ കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരിക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റു നേടിയ കക്ഷിയായ കോൺഗ്രസ് ആ പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ബിജെപി, ആ തിരിച്ചടി മറികടക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവസേനാ ഉദ്ധവ് വിഭാഗവും ഷിൻഡെ വിഭാഗവും 53 സീറ്റുകളിലും എൻസിപി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും 36 സീറ്റുകളിലും മുഖാമുഖം മത്സരിക്കുന്നുണ്ട്. അതിനിടെ, എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഫോട്ടോ ഒഴിവാക്കിയതു പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയിട്ടുണ്ട്. പുണെയിലും ബാരാമതി ഉൾക്കൊള്ളുന്ന പശ്ചിമ മഹാരാഷ്ട്രയിലും എൻഡിഎ സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് അജിത്തിനെ ഒഴിവാക്കിയിട്ടുള്ളത്.

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററുകളിലെല്ലാം നിറഞ്ഞുനിൽക്കുന്നത്. അർഹരായ സ്ത്രീകൾക്ക് മാസംതോറും 1,500 രൂപ വീതം നൽകുന്ന പദ്ധതിയുടെ സർക്കാർ പരസ്യത്തിലും അജിത്തിനെ ഉൾക്കൊള്ളിച്ചിട്ടില്ല. ബിജെപി ആവശ്യപ്പെട്ടതു പരിഗണിക്കാതെ, നവാബ് മാലിക്കിനെ അജിത് വിഭാഗം അവസാനനിമിഷം സ്ഥാനാർഥിയാക്കിയത് ഇരുപാർട്ടികൾക്കുമിടയിലെ വിള്ളൽ രൂക്ഷമാക്കിയിട്ടുണ്ടെന്നാണ് സൂചന. മാലിക്കിനായി പ്രചാരണത്തിനിറങ്ങില്ലെന്നു കഴിഞ്ഞദിവസം ബിജെപി അറിയിച്ചിരുന്നു.

സംസ്ഥാനത്തെ 288 സീറ്റുകളിലേക്കുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 7,994 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി 4 ആണ്. 20ന് പോളിങ്. 23ന് വോട്ടെണ്ണൽ. മഹാരാഷ്ട്രയിലെ വോട്ടർമാരിൽ 47,392 പേർ നൂറു വയസ്സിനു മുകളിലുള്ളവരാണ്.

ADVERTISEMENT

വിമതനെ മെരുക്കാൻ ഹെലികോപ്റ്റർ അയച്ച് ബിജെപി

ഷിർഡി മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായി പത്രിക സമർപ്പിച്ച വിമതൻ രാജേന്ദ്ര പി‍പാഡയെ, അനുനയ ചർച്ചയ്ക്കായി ബിജെപി പ്രത്യേക ഹെലികോപ്റ്ററിൽ മുംബൈയിൽ എത്തിച്ചു. തുടർന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുളെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തി.

മേഖലയിലെ മുതിർന്ന നേതാവായ പിപാഡ മത്സരിച്ചാൽ,   ബിജെപി സ്ഥാനാർഥിയും      സിറ്റിങ് എംഎൽഎയുമായ     രാധാകൃഷ്ണ പാട്ടീലിന്റെ സാധ്യതയെ ബാധിക്കുമെന്നതിനാലാണ് തിടുക്കത്തിൽ ചർച്ച നടത്തിയത്. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട കോൺഗ്രസ് എംഎൽഎ ജയശ്രീ ജാദവിനെ മുംബൈയിലെത്തിച്ച് തങ്ങളൊടൊപ്പം ചേർക്കാൻ ശിവസേന ഷി‍ൻഡെ വിഭാഗവും ഹെലികോപ്റ്റർ അയച്ചിരുന്നു.

English Summary:

BJP and Congress will contest head-to-head in all 74 seats in the Maharashtra assembly elections