14,500 വനിതാ സംഘങ്ങൾക്കു ഡ്രോൺ
ന്യൂഡൽഹി ∙ കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ‘നമോ ഡ്രോൺ ദിദി’ പദ്ധതിയുടെ ഭാഗമായി 14,500 വനിതാ സ്വയംസഹായ സംഘങ്ങൾക്കു ഡ്രോണുകൾ ലഭ്യമാക്കും. ഒരു സംഘത്തിന് 8 ലക്ഷം രൂപയാണു ലഭിക്കുക.

ബാക്കി തുക നാഷനൽ അഗ്രികൾചർ ഇൻഫ്രാ ഫിനാൻസിങ് ഫെസിലിറ്റിയിൽനിന്നു 3% പലിശയിൽ വായ്പയെടുക്കാം. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ മറ്റു പദ്ധതികളും വായ്പയ്ക്കായി പ്രയോജനപ്പെടുത്താം. 2024–25, 2025–26 വർഷങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്കായി 1261 കോടി രൂപ വകയിരുത്തി.
ഡ്രോണുകൾക്കൊപ്പം സ്പ്രേ ഉപകരണം, ഡ്രോൺ ബോക്സ്, ബാറ്ററി സെറ്റ്, ക്യാമറ, പിഎച്ച് മീറ്റർ എന്നിവയെല്ലാം ലഭ്യമാക്കും. സംഘത്തിലെ ഒരാൾക്കു ഡ്രോൺ ഉപയോഗത്തിൽ 15 ദിവസത്തെ പരിശീലനം നൽകും.