കൊങ്കണിലെ തട്ടകം ഉറപ്പിക്കാൻ 2 മക്കളെയും 2 പാർട്ടികളുടെ ചിഹ്നത്തിൽ ഇറക്കിയിരിക്കുകയാണ് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ബിജെപി നേതാവ് നാരായൺ റാണെ. ഇളയ മകൻ നിതേഷ് റാണെ കങ്കാവ്‌ലിയിൽ ബിജെപി സ്ഥാനാർഥി. മൂത്ത മകൻ നിലേഷ് റാണെ തൊട്ടടുത്ത കുഡാൽ മണ്ഡലത്തിൽ സഖ്യകക്ഷിയായ ശിവസേനാ ഷിൻഡെ വിഭാഗം സ്ഥാനാർഥി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൗ 2 നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന രത്നാഗിരി–സിന്ധുദുർഗ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് നാരായൺ റാണെ എന്നുകൂടി അറിയുമ്പോൾ മാത്രമേ കൊങ്കൺ രാഷ്ട്രീയത്തിലെ ഇൗ കുടുംബകഥ പൂർത്തിയാകൂ. 

ADVERTISEMENT

ശിവസേനയിൽ തുടങ്ങി കോൺഗ്രസിലൂടെ പല വഴികൾ താണ്ടി ഒടുവിൽ ബിജെപിയിൽ നങ്കുരമിട്ട റാണെയ്ക്കു പാർട്ടികൾ മാറുന്നതു പുതുമയല്ല. സ്വന്തം കോട്ട കാക്കലാണു മുഖ്യം. സീറ്റ് വിഭജനത്തിൽ കുഡാൽ സീറ്റ് ഷിൻഡെ പക്ഷത്തിനു ലഭിച്ചപ്പോൾ മകൻ നിലേഷിനെ ബിജെപിയിൽനിന്നു രാജിവയ്പിച്ച് ഷിൻഡെയുടെ പാർട്ടിയിൽ ചേർത്തത് അച്ഛൻ റാണെ തന്നെയാണ്. മക്കളിലൊരാളെ പാർട്ടിയും ചിഹ്നവും മാറ്റി അവതരിപ്പിക്കാൻ ഒരു നിമിഷം പോലും അദ്ദേഹത്തിനു വേണ്ടിവന്നില്ല. 

നാരായൺ റാണെയുമായുള്ള അഭിമുഖത്തിൽ നിന്ന്: 

? 2 മക്കളെ 2 പാർട്ടികളിൽ നിർത്തിയതിനെ എങ്ങനെയാണു ന്യായീകരിക്കുന്നത്

ADVERTISEMENT

∙ ഇരുവരും ജയിക്കും. മക്കളായതുകൊണ്ടു മാത്രമല്ല സ്ഥാനാർഥികളാക്കിയത്. വർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നവരാണ് അവർ. താഴെത്തട്ടിൽ പ്രവർത്തിച്ചു സ്വന്തം നിലയ്ക്ക് ഉയർന്നുവന്നവർ. നിലേഷ് എംകോം പിഎച്ച്ഡിയാണ്. നേരത്തെ കോൺഗ്രസിൽ ആയിരുന്നപ്പോൾ എംപിയായിരുന്നു. യുഎസിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്. കങ്കാവ്‌ലിയിലെ സിറ്റിങ് എംഎൽഎയായ നിതേഷ് എംബിഎക്കാരനാണ്. ലണ്ടനിൽ ഉപരിപഠനം. വിദ്യാഭ്യാസവും അനുഭവപരിചയവുമുള്ള 2 പേർക്ക് എന്തിനു ഞാൻ സീറ്റ് നിഷേധിക്കണം. 

? ശിവസേന, കോൺഗ്രസ്, സ്വാഭിമാനി പാർട്ടി, ഇപ്പോൾ ബിജെപി...ഭരണം മാറുന്നതനുസരിച്ചു താങ്കൾ പാർട്ടിയും മാറുന്നു.

∙ എന്റെ നാടിന്റെ വികസനമാണ് എനിക്കു വലുത്. ഭരണപക്ഷത്ത് ഇരിക്കുമ്പോൾ അതിന്റെ ആനുകൂല്യം നാടിനാണു ലഭിക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി പ്രവർത്തിച്ചിട്ടുള്ളയാളാണു ഞാൻ. 3 പതിറ്റാണ്ടോളം കൊങ്കണിൽനിന്നു നിയമസഭയിലെത്തി. 12 വർഷം മന്ത്രിയായിരുന്നു. പിന്നീട് എംപിയും കേന്ദ്രമന്ത്രിയുമായി. കൊങ്കൺ മേഖലയിൽ കാണുന്ന പദ്ധതികളെല്ലാം അങ്ങനെ കൊണ്ടുവന്നതാണ്. 

ADVERTISEMENT

കൊങ്കണിൽ വിഷയം ശിവസേനയും പ്രതിമയും

മലയാളി ഗൾഫിനു പോകുന്നതുപോലെയാണ് കൊങ്കണിൽ നിന്നുള്ളവർ തൊഴിൽതേടി മുംബൈയിലേക്കു നീങ്ങുന്നത്. മത്സ്യബന്ധനവും മാമ്പഴക്കൃഷിയും കഴിഞ്ഞാൽ വലിയ വരുമാനമാർഗങ്ങൾ ഇല്ലാത്തതിനാലാണ് ഇൗ പലായനം. ഇൗ കുടിയേറ്റക്കാർക്ക് മുംബൈയിൽ താക്കറെ കുടുംബം തണലൊരുക്കിയതിനാൽ അവർക്കു ശിവസേനയോടാണ് കൂറ്. 

ശിവസേനയ്ക്ക് മുംബൈ കഴിഞ്ഞാൽ ഏറ്റവും വേരോട്ടമുള്ള മണ്ണാണ് കൊങ്കൺ. അതു പിടിച്ചെടുക്കാൻ ഉദ്ധവിന്റെയും ഷിൻഡെയുടെയും ശിവസേനകൾ തമ്മിലുള്ള പോരാട്ടത്തിന്റേതു കൂടിയാണ് ഇൗ തിരഞ്ഞെടുപ്പ്.

റാണെയും കുടുംബവും വികസിച്ചതല്ലാതെ മറ്റു മേഖലകൾക്കു തുല്യമായ വികസനം കൊങ്കണിൽ ഉണ്ടായിട്ടില്ലെന്നാണ് എതിരാളികൾ ആരോപിക്കുന്നത്. കൊങ്കൺതീരത്തു കഴി‍ഞ്ഞ വർഷം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്ത ശിവാജിയുടെ പ്രതിമ തകർന്നുവീണത് ഇവിടെ ചർച്ചാവിഷയമാണ്.

English Summary:

Narayan Rane's 2 sons are contesting for BJP and Shiv Sena in Maharashtra election