ഡഹാണുവിന്റെ വിളിപ്പുറത്തുണ്ട്, എംഎൽഎ സഖാവ്; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റ്
കേരളത്തിൽ പരസ്പരം പൊരുതുന്ന സിപിഎമ്മും കോൺഗ്രസും കൈകോർത്തുപിടിച്ച് വോട്ടുതേടുന്ന കാഴ്ചയാണ് മഹാരാഷ്ട്രയിലെ ഡഹാണുവിലും. സംസ്ഥാനത്തു സിപിഎമ്മിന്റെ ഏക സിറ്റിങ് എംഎൽഎയായ വിനോദ് നിക്കോളെയുടെ പ്രചാരണത്തിൽ മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികൾ രംഗത്തുണ്ട്.

-
Also Read
കൽവണിൽ നമ്പർ വൺ ആകാൻ ഗാവിത്
ദുരിതങ്ങളും ദാരിദ്ര്യവും കൂടപ്പിറപ്പായിരുന്ന ആദിവാസികുടുംബത്തിൽനിന്ന് ഉയർന്നുവന്ന ചെന്താരകമാണ് വിനോദ്. വടാപാവ് വിൽക്കുന്ന കടയിൽ ജോലി ചെയ്യവെ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം എൽ.ബി.ധൻകറാണ് പൊതുപ്രവർത്തനത്തിലേക്കു കൈപിടിച്ചു നയിച്ചത്. പിന്നീട് പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായി.
തകരഷീറ്റ് കൊണ്ടുള്ള വീട്ടിൽ കഴിഞ്ഞിരുന്ന വിനോദിനെ ഡഹാണുവിൽ കഴിഞ്ഞതവണ സിപിഎം സ്ഥാനാർഥിയാക്കിയപ്പോൾ എതിരാളികൾ കുറച്ചുകണ്ടു. എന്നാൽ, വോട്ടർമാർ അദ്ദേഹത്തെ അംഗീകരിച്ചു. ആദിവാസികൾ ഏറെയുള്ള മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു നിയമസഭയിലെത്തി.
വോട്ടു തേടി ഉൗരുകൾ കയറിയിറങ്ങുന്ന വിനോദ് വലിയ ആത്മവിശ്വാസത്തിലാണ്. ഘടകകക്ഷികളുടെ പിന്തുണ കൂടിയാകുമ്പോൾ ജയം അനായാസമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 5 വർഷത്തിനിടെ ചെയ്ത കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഓരോ വീട്ടിലുമെത്തിക്കുന്നുണ്ട്. ആദിവാസിവിഷയത്തിൽ നിയമസഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച വിനോദ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
ഗുജറാത്ത് അതിർത്തിയിലാണ് ഡഹാണു. നേരത്തേ ജവഹർ എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തിൽ 1978നു ശേഷം നടന്ന പത്തിൽ 9 തിരഞ്ഞെടുപ്പുകളിലും സിപിഎമ്മാണു ജയിച്ചത്. ആദിവാസികളും കർഷകരും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും ദിവസക്കൂലിക്കാരും ഏറെയുള്ള മണ്ഡലത്തിൽ പ്രശ്നങ്ങളേറെ. പോഷകാഹാരക്കുറവ്, ശുദ്ധജലക്ഷാമം, കാർഷികോൽപന്നങ്ങളുടെ വിലയിടിവ്, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് എന്നിവ സജീവ ചർച്ചാവിഷയങ്ങളാണ്.