ആർക്കും മേൽക്കൈ ഇല്ലാതെ ജാർഖണ്ഡ്; നിർണായകമാകുമോ ജെഎൽകെഎം?
ന്യൂഡൽഹി ∙ ‘മണൽവാരൽ കേസിൽ പെട്ടാൽപോലും സാധാരണക്കാരുടെ കാര്യം പോക്കാണ്. പക്ഷേ, 5 മാസം ജയിലിൽ കിടന്ന ഹേമന്ത് സോറൻ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയായി. ഹേമന്ത് സോറനു നിയമം ബാധകമല്ലേ?’ ഹസാരിബാഗ് സ്വദേശി സൂരജിന്റെ വാക്കുകളാണിത്. ഇതൊരു സൂചനയാണെങ്കിൽ ഇന്ത്യാസഖ്യത്തിനു ജാർഖണ്ഡ് എളുപ്പമല്ല. കോൺഗ്രസ് ദുർബലമാണെന്നതു തന്നെ പ്രധാന പ്രശ്നം. രണ്ടാംഘട്ട വോട്ടെടുപ്പു നാളെ നടക്കുമ്പോൾ, ജാർഖണ്ഡ് പ്രവചനാതീതമാണ്.

ന്യൂഡൽഹി ∙ ‘മണൽവാരൽ കേസിൽ പെട്ടാൽപോലും സാധാരണക്കാരുടെ കാര്യം പോക്കാണ്. പക്ഷേ, 5 മാസം ജയിലിൽ കിടന്ന ഹേമന്ത് സോറൻ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയായി. ഹേമന്ത് സോറനു നിയമം ബാധകമല്ലേ?’ ഹസാരിബാഗ് സ്വദേശി സൂരജിന്റെ വാക്കുകളാണിത്. ഇതൊരു സൂചനയാണെങ്കിൽ ഇന്ത്യാസഖ്യത്തിനു ജാർഖണ്ഡ് എളുപ്പമല്ല. കോൺഗ്രസ് ദുർബലമാണെന്നതു തന്നെ പ്രധാന പ്രശ്നം. രണ്ടാംഘട്ട വോട്ടെടുപ്പു നാളെ നടക്കുമ്പോൾ, ജാർഖണ്ഡ് പ്രവചനാതീതമാണ്. 81 അംഗ നിയമസഭയിൽ 50–51 സീറ്റ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതീക്ഷിക്കുമ്പോൾ, ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിന്റെ ലക്ഷ്യം 44–45 സീറ്റുകളാണ്.
നിർണായകമാകുമോ ജെഎൽകെഎം?
ഒബിസിക്കാരായ, മഹാതോ അഥവാ കുർമി വിഭാഗത്തിന്റെ പുതിയ പാർട്ടിക്ക് കടുപ്പമുള്ള പേരാണ്: ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച (ജെഎൽകെഎം). കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു രൂപീകരിച്ചപ്പോൾ പാർട്ടിക്കു മറ്റൊരു പേരായിരുന്നു– ജാർഖണ്ഡി ഭാഷാ ഖാതിയാൻ സംഘർഷ് സമിതി (ജെബികെഎസ്എസ്). ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി 8 സ്വതന്ത്രരെയാണു നിർത്തിയത്. ഇതിൽ, ആറിടത്തും മൂന്നാം സ്ഥാനത്തെത്തി. സ്ഥാപക നേതാവായ ജയ്റാം മഹാതോ, ഗിരിഡി സീറ്റിൽ നേടിയത് 3.47 ലക്ഷം വോട്ട്. ഹസാരിബാഗിൽ 1.57 ലക്ഷം വോട്ടും റാഞ്ചിയിൽ 1.32 ലക്ഷം വോട്ടും ജെബികെഎസ്എസ് സ്വതന്ത്രർ നേടിയപ്പോൾ ബിജെപിയാണു ഞെട്ടിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎൽകെഎം എന്ന പുതിയ പേരിലേക്കു മാറി.
29 വയസ്സു മാത്രം പ്രായമുള്ള ജയ്റാം മഹാതോ, സാമൂഹിക മാധ്യമങ്ങളിൽ ആവേശമുയർത്തുന്നു. തദ്ദേശീയർക്കു ജോലികളിൽ 90% സംവരണം, 1932 ലെ ഭൂമി സർവേ പ്രകാരമുള്ള ഉടമസ്ഥാവകാശം, ആദിവാസി ഭൂമിയുടെ സംരക്ഷണം, ഉപയോഗിക്കാത്ത സർക്കാർ ഭൂമി ഉടമകൾക്കു തിരിച്ചു നൽകൽ തുടങ്ങി വാഗ്ദാനപ്പെരുമഴയാണ്. 66 സീറ്റുകളിൽ ജെഎൽകെഎം മത്സരിക്കുന്നു. ക്ഷീണം തട്ടുക എജെഎസ്‌യുവിനും ബിജെപിക്കുമാണെന്നാണു വിലയിരുത്തൽ.
ഒരു വിഭാഗത്തിന്റെ മാത്രം പാർട്ടിയാണെന്നും അതിനപ്പുറം പോകില്ലെന്നും പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് ബാബുലാൽ മറാൻഡി തന്നെ, അവർക്ക് ഒന്നോ രണ്ടോ സീറ്റുകൾ ലഭിച്ചേക്കാമെന്നും പറയുന്നു.
പ്രതീക്ഷയർപ്പിക്കുന്ന ഘടകങ്ങൾ:
എൻഡിഎ
∙ ചംപയ് സോറന്റെ സാന്നിധ്യം.
∙ താഴെത്തട്ടിലെത്തിയ പ്രചാരണം.
∙ മഹാതോ വിഭാഗക്കാരുടെ പാർട്ടിയായ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്‌യു) മുന്നണിയിൽ.
∙ ബാബുലാൽ മറാൻഡിയുടെ ജാർഖണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) 2020 ൽ ബിജെപിയിൽ ലയിച്ചത്.
∙ നഗരങ്ങളിലെയും ചെറുനഗരങ്ങളിലെയും മുൻതൂക്കം. ഒബിസി വോട്ട് ബാങ്കുകളിൽ ഇളക്കമില്ല.
∙ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയുള്ള മൈക്രോ മാനേജ്മെന്റ്. 591 സ്വതന്ത്ര സ്ഥാനാർഥികളാണു രംഗത്തുള്ളത്.
ഇന്ത്യാസഖ്യം
∙ ഭരണവിരുദ്ധവികാരമില്ല.
∙ ഡിസംബർ മുതൽ സ്ത്രീകൾക്കു പ്രതിമാസം 2500 രൂപ നൽകാനുള്ള ‘മയ്യ യോജന’.
∙ കൽപന സോറൻ സ്ത്രീകളെ ആകർഷിക്കുന്നു.
∙ ആദിവാസി കോട്ടകളിൽ കാര്യമായ വെല്ലുവിളികളില്ല. ഹേമന്ത് സോറന്റെ സ്വാധീനം.
∙ മുസ്‌ലിംകളുടെ വോട്ടും ഉറപ്പ്.
എൻഡിഎ
∙ ബിജെപി 68
∙ എജെഎസ്‌യു 10
∙ ജെഡിയു 02
∙ എൽജെപി (പസ്വാൻ) 01
ഇന്ത്യാ സഖ്യം
∙ ജെഎംഎം 41
∙ കോൺഗ്രസ് 30
∙ ആർജെഡി 6
∙ സിപിഐഎംഎൽ 04