‘ഹരിയാന പാഠമായി; ഐക്യം ഉറപ്പാക്കി’: മഹാരാഷ്ട്രയിൽ എംവിഎ മുന്നണിയെ കോർത്തിണക്കി ചെന്നിത്തല
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി (എംവിഎ) വിജയിച്ചാൽ അതിൽ ഏറ്റവും അഭിമാനിക്കാൻ കഴിയുന്നൊരു നേതാവ് രമേശ് ചെന്നിത്തലയായിരിക്കും. പ്രവർത്തക സമിതിയംഗമെന്ന നിലയിൽ 10 മാസം മുൻപു മഹാരാഷ്ട്രയുടെ ചുമതല ഹൈക്കമാൻഡ് ഏൽപിച്ചപ്പോൾ മുതൽ ഇവിടെ നങ്കൂരമിട്ട ചെന്നിത്തല, പാർട്ടിയിലെ നേതാക്കളെയും മുന്നണി ഘടകകക്ഷികളെയും അസാമാന്യ നേതൃശേഷിയോടെയാണു കോർത്തിണക്കിയത്.

എൻഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ദേശീയ നേതാവായിരുന്ന കാലത്തെ ബന്ധങ്ങൾ മാത്രമല്ല, കേരളത്തിലെ 40 വർഷം നീണ്ട യുഡിഎഫ് മുന്നണിരാഷ്്ട്രീയത്തിലെ അനുഭവപരിചയവും ചെന്നിത്തലയ്ക്കു ഗുണം ചെയ്തു. മഹാരാഷ്ട്ര പിസിസി ആസ്ഥാനമായ മുംബൈ തിലക് ഭവനിൽവച്ച് ചെന്നിത്തല ‘മനോരമ’യോട്
∙ സങ്കീർണമായ മുന്നണി സംവിധാനമാണ്. അസ്വാരസ്യമില്ലാതെ എങ്ങനെ കൂട്ടിയിണക്കാനായി ?
ആദ്യമേ കോൺഗ്രസിലെ നേതാക്കൾക്കിടയിൽ ഐക്യമുറപ്പാക്കി. ഹരിയാനയുടെ പാഠം മുൻപിലുണ്ടായിരുന്നു. 36 ജില്ലകളിലും പോയി നേതാക്കളെയും പ്രവർത്തകരെയും കണ്ടു. തുടർന്നു മുന്നണിയിലെ കക്ഷികൾക്കിടയിലും ഐക്യത്തിനു ശ്രമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 31 സീറ്റ് നേടിയതിൽ ഐക്യം പ്രതിഫലിച്ചു. ആ മുന്നേറ്റത്തിന്റെ തുടർച്ചയാണു നിയമസഭാ തിരഞ്ഞെടുപ്പിലേത്.
∙ നാളെ ബൂത്തിലേക്കു പോകുന്ന വോട്ടർമാരുടെ മനസ്സിൽ എന്താകുമെന്നാണു കരുതുന്നത് ?
പ്രധാനമായും 4 വിഷയങ്ങളാണു ഞങ്ങളുയർത്തിയത്. കർഷകദുരിതം, തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി. ഇവയ്ക്കെല്ലാമുള്ള പരിഹാര മാർഗങ്ങൾ ഞങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
∙ സീറ്റ് വിഭജനത്തിലെ വിട്ടുവീഴ്ച ജയിച്ചശേഷമുണ്ടാകുമോ ? കോൺഗ്രസ് മുഖ്യമന്ത്രി വേണ്ടേ ?
ഏറ്റവുമധികം സീറ്റിൽ മത്സരിക്കുന്നതു കോൺഗ്രസാണ്. എല്ലാ ഘടകകക്ഷികൾക്കും സ്വാധീനമനുസരിച്ചും മുന്നണിമര്യാദ പാലിച്ചും സീറ്റ് നൽകി. ജയിച്ചാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കും. അക്കാര്യം ഇപ്പോൾ ചർച്ചയിലില്ല. ആശയക്കുഴപ്പമുണ്ടാവുകയുമില്ല.
∙ ജാതി രാഷ്ട്രീയം ഇവിടെ പ്രധാനമാണല്ലോ. മറാഠാ സംവരണമടക്കമുള്ള വിഷയങ്ങളുണ്ട് ?
ജാതി സെൻസസ് നടപ്പാക്കുമെന്നു കോൺഗ്രസ് പറഞ്ഞുകഴിഞ്ഞു. സെൻസസ് വരുന്നതോടെ കൃത്യമായി ഓരോ സമുദായത്തിന്റെയും സ്ഥിതി മനസ്സിലാകും. അതിനുശേഷം സംവരണ വിഷയത്തിൽ ആർക്കും പരുക്കില്ലാത്ത നിലപാടു സ്വീകരിക്കാനാകും.
∙ കേരളത്തിലെ ഉപതിരഞ്ഞെടുപ്പിൽ കാര്യമായി ഇടപെടാൻ കഴിയാത്തതിന്റെ നഷ്ടബോധമുണ്ടോ ?
2 ദിവസം വീതം വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും പോയി. സാധാരണ ക്യാംപ് ചെയ്തു പ്രവർത്തിക്കുന്നതാണു ശീലം. എന്നാൽ ഇവിടെ ഭാരിച്ച ചുമതലയുള്ളതിനാൽ അതു പറ്റില്ലല്ലോ. ഏകോപനച്ചുമതലയാണെങ്കിലും മഹാരാഷ്ട്രയിൽ പറ്റാവുന്ന മണ്ഡലങ്ങളിലെല്ലാം പ്രചാരണയോഗങ്ങളിൽ പ്രസംഗിച്ചു.