‘സംവിധാൻ’ ആണ് ‘സംഘ് കാ വിധാൻ’ അല്ല; പ്രധാനമന്ത്രിയോട് പ്രിയങ്ക
ന്യൂഡൽഹി ∙ ഇന്ത്യയുടെ ഭരണഘടന (സംവിധാൻ) സംഘപരിവാറിന്റെ ഭരണഘടനയല്ലെന്ന് (സംഘ് കാ വിധാൻ) ലോക്സഭയിലെ കന്നിപ്രസംഗത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. ഭരണഘടനയെന്ന ‘സുരക്ഷാകവച’ത്തെ ബിജെപി ഏതൊക്കെ തരത്തിൽ തകർക്കുന്നുവെന്ന് അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു. ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പു നടത്തി സത്യം തെളിയിക്കാൻ സർക്കാരിനെ പ്രിയങ്ക വെല്ലുവിളിച്ചു.

ബിജെപി തന്നെ കൊണ്ടുവന്ന വനിതാ സംവരണ നിയമം നടപ്പാക്കാൻ 10 വർഷം കാത്തിരിക്കണോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കുറഞ്ഞില്ലെങ്കിൽ ബിജെപി ഭരണഘടന തന്നെ മാറ്റുമായിരുന്നു. 1975 ലെ അടിയന്തരാവസ്ഥയെക്കുറിച്ചു പറയുന്ന ബിജെപി അതിൽനിന്നു പാഠം ഉൾക്കൊള്ളാനാണു തയാറാകേണ്ടത്. നിങ്ങളുടെ തെറ്റുകൾക്ക് നിങ്ങളും മാപ്പു പറയുക. അദാനിക്കുവേണ്ടി മാത്രമാണു സർക്കാർ നിലകൊള്ളുന്നതെന്നും ആരോപിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ചെളിയിൽ കഴുത്തറ്റം മുങ്ങിയ വല്യുമ്മയെ 6 മണിക്കൂറോളം പിടിച്ചുനിർത്താൻ ശ്രമിച്ച പതിനേഴുകാരൻ മുഹമ്മദ് ഹാനിയെക്കുറിച്ചും പ്രിയങ്ക പരാമർശിച്ചു. ഇവർക്കെല്ലാം ധൈര്യം പകരുന്നതാണു ഭരണഘടന. വയനാട് മുതൽ ലളിത്പുർ വരെ കർഷകരുടെ കണ്ണീരാണ് കാണുന്നത്.
ഞാൻ സഭയിലെത്തിയിട്ട് 15 ദിവസമായിട്ടേയുള്ളൂ. വലിയ വിഷയങ്ങൾ ചർച്ചയ്ക്കു വന്നിട്ടുപോലും 10 മിനിറ്റ് മാത്രമാണു പ്രധാനമന്ത്രിയെ ഇവിടെ കണ്ടത്. ജനങ്ങൾ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്ന് അറിയാനായി വേഷം മാറി നാട്ടിലൂടെ നടന്ന രാജാവിന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഇന്നത്തെ രാജാവ് പല വേഷങ്ങൾ കെട്ടാറുണ്ടെങ്കിലും ജനങ്ങളുടെ ഇടയിലേക്കു പോകാൻ ധൈര്യമില്ല.
ജാതി സെൻസസിലൂടെ ഓരോ വിഭാഗത്തിന്റെയും സ്ഥിതി മനസ്സിലാക്കി നയങ്ങളുണ്ടാക്കണം. ബിജെപി ഭരണകാലത്തിനു മുൻപ് ആർക്കും സർക്കാരിനെ വിമർശിക്കാൻ അധികാരമുണ്ടായിരുന്നു; ഇന്ന് സിബിഐ, ഇ.ഡി അടക്കമുള്ള ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷനേതാക്കളെ വരെ ജയിലിലടച്ചു.
മറ്റു പാർട്ടികളിൽനിന്നുള്ളവരെ സ്വന്തം പാളയത്തിലെത്തിക്കുന്ന ബിജെപിയുടെ ‘വാഷിങ് മെഷീൻ’ രാഷ്ട്രീയവും പരാമർശിച്ച പ്രിയങ്ക, ഈ രാജ്യം ഉണർന്നെഴുന്നേൽക്കും, പൊരുതും എന്നു പറഞ്ഞാണു പ്രസംഗം അവസാനിപ്പിച്ചത്.
പ്രതിപക്ഷാംഗങ്ങളുടെ കയ്യടികൾക്കിടെ പ്രിയങ്കയെ കെട്ടിപ്പിടിച്ചു രാഹുൽ ഗാന്ധി നെറുകയിൽ മുത്തമിട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‍ര, മകൻ റെയ്ഹാൻ എന്നിവർ സന്ദർശകഗാലറിയിലുണ്ടായിരുന്നു.
∙ നെഹ്റുവിന്റെ പേരു പറയാൻ നിങ്ങൾ (ബിജെപി) പലപ്പോഴും മടിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ സ്വയരക്ഷയ്ക്കായി അതേ പേര് ഉപയോഗിക്കാറുമുണ്ട്. അദ്ദേഹത്തിന്റെ പേര് നിങ്ങൾക്കു പുസ്തകങ്ങളിൽനിന്നും പ്രസംഗങ്ങളിൽനിന്നും മായ്ക്കാൻ കഴിഞ്ഞേക്കും. പക്ഷേ, രാജ്യത്തിന്റെ സ്വാതന്ത്ര്യചരിത്രത്തിലെ പങ്ക് ഒരിക്കലും മായ്ക്കാനാവില്ല.-പ്രിയങ്ക ഗാന്ധി