റോഡപകടങ്ങൾ: മനുഷ്യജീവന് വിലയില്ലേ?; പഠനം മാത്രം മുറ പോലെ
തിരുവനന്തപുരം ∙ പാലക്കാട് കരിമ്പ പനയംപാടം പോലെ നാടിനെ ഞെട്ടിക്കുന്ന ഓരോ അപകടത്തിലും അധികൃതരും പ്രതിക്കൂട്ടിൽ. സ്ഥിരം അപകടമേഖലകളിൽ യാത്രാസുരക്ഷ ഉറപ്പാക്കാൻ പഠനങ്ങൾ നടത്തുന്നതല്ലാതെ, അവയുടെ അടിസ്ഥാനത്തിൽ ഒരു നടപടിയും സർക്കാരിന്റെയോ ചുമതലപ്പെട്ട ഏജൻസികളുടെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ല.

4 സ്കൂൾ വിദ്യാർഥികളുടെ ജീവനെടുത്ത കരിമ്പ പനയംപാടം വളവിൽ അപകടസാധ്യതാ മുന്നറിയിപ്പ് നൽകിയ 4 റിപ്പോർട്ടുകൾ റോഡ് സുരക്ഷാ അതോറിറ്റിയുടെ കൈവശമുണ്ട്. നാറ്റ്പാക്, പൊലീസ്, മോട്ടർ വാഹനവകുപ്പ്, പാലക്കാട് ഐഐടി എന്നിവയാണു പഠനം നടത്തിയത്. ഇൗ വളവിൽ റോഡിലെ മിനുസം മാറ്റാൻ കരാറുകാരോട് റോഡ് സുരക്ഷാ അതോറിറ്റി നിർദേശിച്ചെങ്കിലും അതുപോലും പറഞ്ഞ രീതിയിൽ നടന്നില്ല. കേരളത്തിലെ അപകടങ്ങളൊഴിവാക്കാനുള്ള പഠന പരമ്പരകളുടെ നാൾവഴി പരിശോധിച്ചാൽ അനാസ്ഥയുടെ ആഴമറിയാം.
2019 നാറ്റ്പാക് റിപ്പോർട്ട് 1
കേരളത്തിലെ ഏറ്റവും അപകടസാധ്യതയുള്ള 75 സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ്പാക്) റോഡ് സുരക്ഷാ അതോറിറ്റിക്കു റിപ്പോർട്ട് നൽകി. ഇൗ ഭാഗങ്ങൾ അപകടരഹിതമാക്കാൻ പിഡബ്ല്യുഡി നൽകിയത് 108 കോടി രൂപയുടെ എസ്റ്റിമേറ്റ്. ഇത്രയും പണമില്ലെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചതോടെ, ഏറ്റവും അതീവ അപകടസാധ്യതയുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തി 25 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പിഡബ്ല്യുഡി നൽകി. ആ ഫയൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങി.
2021 നാറ്റ്പാക് റിപ്പോർട്ട് 2
അപകടഭീഷണിയുള്ള 4592 ബ്ലാക്സ്പോട്ടുകൾ ചൂണ്ടിക്കാട്ടി റോഡ് സുരക്ഷാ അതോറിറ്റിക്ക് നാറ്റ്പാക് പുതിയ റിപ്പോർട്ട് നൽകി. അടിയന്തര ശ്രദ്ധ വേണ്ട 374 ബ്ലാക്സ്പോട്ടുകൾ ചൂണ്ടിക്കാട്ടി വിശദ റിപ്പോർട്ടും നൽകി. ഇതിൽ ദേശീയ പാതയിലുള്ള 227 എണ്ണത്തിന്റെ റിപ്പോർട്ട് ദേശീയപാതാ അതോറിറ്റിക്കും കൈമാറി. സംസ്ഥാനപാതകളിൽ 84, മറ്റു റോഡുകളിൽ 63 എന്നിങ്ങനെയായിരുന്നു ബ്ലാക്സ്പോട്ടുകൾ. ഓരോ സ്ഥലത്തും എന്തൊക്കെ ചെയ്യണമെന്നു പഠിച്ച് റിപ്പോർട്ട് നൽകാൻ റോഡ് സുരക്ഷാ അതോറിറ്റി, കലക്ടർമാരുടെ അധ്യക്ഷതയിലുള്ള ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റികളോടു നിർദേശിച്ചു. ഇതിനായി 10 ലക്ഷം രൂപ വീതം ജില്ലകൾക്കു കൈമാറി. തുടർനടപടി എന്തായെന്ന ഒരു റിപ്പോർട്ടും അതോറിറ്റിക്കു തിരിച്ചുകിട്ടിയിട്ടില്ല.
2023 നാറ്റ്പാക് റിപ്പോർട്ട് 3
കേരളത്തിൽ പതിവായി അപകടം നടക്കുന്നത് 323 റോഡുകളിലായി 2200 കിലോമീറ്റർ ഭാഗങ്ങളിലാണെന്ന് ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരമുള്ള പഠനത്തിൽ നാറ്റ്പാക്കിന്റെ കണ്ടെത്തൽ. അപകടകരമായ റോഡ് ഭാഗങ്ങൾ പുനർനിർമിക്കുകയോ റോഡ് സുരക്ഷാ മാർഗങ്ങൾ നടപ്പാക്കുകയോ വേണമെന്നും നിർദേശിച്ചു. ഇതും നടപ്പായില്ല.
ഇന്നലെ മാത്രം 7 ജീവൻ
വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇന്നലെ 7 പേരാണ് മരിച്ചത്. എറണാകുളം, കോഴിക്കോട്– 2 വീതം, തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം– 1 വീതം.