പാലക്കാട് ∙ പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിതവേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട്. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാരാഷ്ട്ര റജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ അപകടസമയത്തു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നോ എന്നും സംശയമുണ്ട്. ഇക്കാര്യം പൊലീസ്  വിശദമായി പരിശോധിച്ചു വരികയാണ്. പൊലീസ് മോട്ടർ വാഹന വകുപ്പിനു നൽകിയ വിവരത്തിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ സൂചനകളുണ്ട്. മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറി നിലമ്പൂർ സ്വദേശി പ്രജീഷ് ജോൺ ആണ് ഓടിച്ചിരുന്നത്. മുന്നിലുണ്ടായിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പൊടുന്നനെ ബ്രേക്ക് ചവിട്ടി. ഇതോടെ തിരിഞ്ഞ ലോറിയുടെ പിൻവശം എതിരെ വന്ന സിമന്റ് ലോറിയുടെ മുൻവശത്ത് ഇടിച്ചു. സിമന്റ് ലോറിയുടെ ചില്ലു തകരുകയും നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. സിമന്റ് ലോറി 45 കിലോമീറ്റർ വേഗത്തിലായിരുന്നു. 

ADVERTISEMENT

ഇടവേളയ്ക്കു ശേഷം പെയ്ത മഴയും മിനുസമുള്ള പ്രതലവും മഹാരാഷ്ട്ര റജിസ്ട്രേഷൻ ലോറി ബ്രേക്കിട്ടപ്പോൾ തെന്നാൻ കാരണമായെന്നും മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.  കുട്ടികളുടെ മുകളിലേക്കു മറിഞ്ഞ സിമന്റ് ലോറി ഡ്രൈവർ മഹീന്ദ്രപ്രസാദ്, ഈ ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. സിമന്റ് ലോറിയിൽ ഇടിച്ച ലോറിയുടെ ഡ്രൈവർ പിഴവു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പനയംപാടത്ത് പൊലീസും മോട്ടർ വാഹന വകുപ്പും പൊതുമരാമത്തു വകുപ്പും ചേർന്നു സംയുക്ത സുരക്ഷാ പരിശോധന നടത്തും.

കേന്ദ്രസർക്കാരിനെപ്പോലും തെറ്റിദ്ധരിപ്പിച്ചു

പാലക്കാട് ∙ നാലു വിദ്യാർഥിനികൾ ലോറിക്കടിയിൽപെട്ടു മരിച്ച പനയംപാടം മേഖലയിൽ അപകടങ്ങൾ ഇല്ലാതാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെപ്പോലും ഉദ്യോഗസ്ഥരും കരാറുകാരും തെറ്റിദ്ധരിപ്പിച്ചു. അവർ നൽകുന്ന റിപ്പോർട്ടുകൾ അതേപടി വിശ്വസിച്ച് മേഖലയിൽ അപകടം ഇല്ലാതായെന്നു കേന്ദ്രമന്ത്രിമാർ ജനപ്രതിനിധികൾക്ക് ഔദ്യോഗിക കത്തുകൾ നൽകിയിട്ടുണ്ട്. 

ADVERTISEMENT

ഈ മേഖലയിലെ തുടർച്ചയായ അപകടങ്ങൾ സംബന്ധിച്ച് മോട്ടർ വാഹന വകുപ്പ്, പാലക്കാട് ഐഐടി, നാറ്റ്പാക് ഉൾപ്പെടെ നൽകിയ പഠനറിപ്പോർട്ടുകൾ പോലും അവഗണിച്ചു. ഇത്രയും പഠനറിപ്പോർട്ടുകൾ നിലനിൽക്കേയാണു മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും പനയംപാടത്തെ പ്രശ്നങ്ങൾ പഠിക്കാൻ ഇന്നു സന്ദർശിക്കുന്നത്. 

പാലക്കാട് – കോഴിക്കോട് ദേശീയപാത 966ൽ താണാവു മുതൽ നാട്ടുകൽ വരെ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നവീകരിച്ച പാതയിൽ ഇത്തരത്തിൽ ഒട്ടേറെ അപകടമേഖലകളുണ്ട്. എന്നാൽ, ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. 

English Summary:

Palakkad Panayamppadam Accident: MVD report confirms lorry was speeding and the driver may have been using mobile phone, highlighting serious road safety concerns