ചോദ്യപ്പേപ്പർ ചോർച്ച: വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം ∙ ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകൾ ചോർന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന്, ചോദ്യപ്പേപ്പർ തയാറാക്കുന്ന അധ്യാപകർക്കോ ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ ഓൺലൈൻ ട്യൂഷൻ ആപ്പുകളുമായോ യൂട്യൂബ് ചാനലുകളുമായോ ബന്ധമുണ്ടോയെന്നു വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.

നേരത്തേ അധ്യാപകർ ഉൾപ്പെട്ട റാക്കറ്റ് ചോദ്യപ്പേപ്പർ ചോർത്തുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊലീസിനു പരാതി നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നാൽ വാർഷിക പരീക്ഷകളുടെ കാര്യത്തിലും സുരക്ഷിതത്വമുണ്ടാകില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കണക്ക് ഉൾപ്പെടെ ചില വിഷയങ്ങളിലാണു ചോദ്യം ചോരുന്നതായി കണ്ടെത്തിയത്. കർശന നടപടിയുണ്ടാകുമെന്നും രഹസ്യസ്വഭാവം നിലനിർത്തേണ്ടതിനാൽ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.