കേരളം: 157 സിവിൽ സർവീസ് തസ്തികകളിൽ ആളില്ല
ന്യൂഡൽഹി ∙ കേരളത്തിൽ 157 സിവിൽ സർവീസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 79 ഐഎഎസ്, 38 ഐപിഎസ്, 40 ഐഎഫ്എസ് തസ്തികകളാണ് ഏതാനും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നത്.

ഐഎഎസ് ഒഴിവുകളിൽ 31 എണ്ണം നേരിട്ടു നിയമനം നടത്തേണ്ടവയാണ്. 48 തസ്തികകളിൽ സ്ഥാനക്കയറ്റ നിയമനമാണു നടത്തേണ്ടത്. ഐപിഎസിൽ 13 ഡയറക്ട് പോസ്റ്റുകളും 25 പ്രമോഷൻ പോസ്റ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. എന്നാൽ, ഈ ഒഴിവുകൾ നികത്താൻ സംസ്ഥാന സർക്കാർ ഇതുവരെ പഴ്സനൽ മന്ത്രാലയത്തിനു ശുപാർശ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു.
കേരള കേഡറിൽ ആകെ 231 ഐഎഎസ്, 172 ഐപിഎസ്, 107 ഐഎഫ്എസ് തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. രാജ്യത്താകമാനം ഐഎഎസിൽ 1316, ഐപിഎസിൽ 586, ഫോറസ്റ്റ് സർവീസിൽ 1042 വീതം ഒഴിവുകളാണു നികത്താൻ ബാക്കിയുള്ളത്.