വാനപ്രസ്ഥം: സാക്കിറിന്റെ മനോഹര ചാലഞ്ച്
‘വാനപ്രസ്ഥ’ത്തിനു സംഗീതം നൽകാൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ കേരളത്തിന്റെ സവിശേഷമായ സംഗീത പാരമ്പര്യത്തെപ്പറ്റിയുള്ള അറിവ് പങ്കുവച്ചതു കേട്ട് അതിശയിച്ചിട്ടുണ്ട്. ഒരുപക്ഷേ, മലയാളികളെക്കാൾ ആഴത്തിലുള്ള ജ്ഞാനം. മട്ടന്നൂർ ശങ്കരൻ കുട്ടി വാനപ്രസ്ഥത്തിൽ അഭിനയിച്ചിരുന്നു. അവർ തമ്മിലൊരു ബന്ധമുണ്ടായി. പലതും പരസ്പരം ചോദിച്ചറിഞ്ഞു, പഠിച്ചു. പിന്നീട് ഇരുവരും ചേർന്ന് എത്രയോ ജുഗൽബന്ദികൾ തീർത്തു !

നിയോഗം പോലെയാണ് അദ്ദേഹം ‘വാനപ്രസ്ഥ’ത്തിന്റെ ഭാഗമായതെന്നാണു ഞാൻ വിശ്വസിക്കുന്നത്. ഞാനെന്റെ സിനിമയെപ്പറ്റി പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷപൂർവം സമ്മതിച്ചു. കാനിൽ പ്രദർശിപ്പിച്ച എന്റെ സിനിമകളെക്കുറിച്ച് അറിയാമെന്ന് പറഞ്ഞു. വാനപ്രസ്ഥത്തിനായി അദ്ദേഹം സഹകരിച്ചതു മലയാള സിനിമയ്ക്കു ലഭിച്ച വലിയ ഭാഗ്യമായി. പശ്ചാത്തല സംഗീതത്തിന്റെ സ്വഭാവം തന്നെ മാറി. തിരുവനന്തപുരത്തെ ലൊക്കേഷനിലേക്കാണ് ആദ്യമെത്തിയത്. മദ്രാസിലായിരുന്നു കംപോസിങ്. കാനിൽ വാനപ്രസ്ഥത്തിന്റെ പ്രീമിയറിനും സാക്കിർ എത്തി. അവിടെ വാനപ്രസ്ഥത്തിനു വേണ്ടിയെന്നോണം അദ്ദേഹം ഒരു കച്ചേരി നടത്തി. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ. തബലയിലെ ചലനങ്ങൾ പോലെ കാഴ്ചയിലും പ്രകൃതത്തിലും അദ്ഭുതപ്പെടുത്തിയ ശരിയായ ഒരു മനുഷ്യൻ. ഏറ്റെടുക്കുന്ന ജോലികളിൽ അങ്ങേയറ്റം പ്രതിജ്ഞാബദ്ധത പുലർത്തുന്ന വ്യക്തിത്വത്തിന്റെ ഉടമ.
കഥകളിയിൽ ശബ്ദം വേദിക്കു പിന്നിലാണ്. ശബ്ദത്തെ സിനിമയുടെ പ്രധാന ഭാഗമായി മാറ്റുന്ന വെല്ലുവിളിയാണ് സാക്കിർ വാനപ്രസ്ഥത്തിൽ ചെയ്തത്. എത്ര മനോഹരമായ ചാലഞ്ച്..! ടി.പത്മനാഭന്റെ ‘കടൽ’ ചെയ്യാനായി അദ്ദേഹത്തെ വിളിച്ചിരുന്നു. പക്ഷേ, ആ സിനിമ നടക്കാതെ പോയതുകൊണ്ട് നമുക്ക് സാക്കിറിന്റെ രണ്ടാമത്തെ സാന്നിധ്യം നഷ്ടമായി; ഇപ്പോൾ സാക്കിറിനെയും നമുക്കു നഷ്ടമായി.