രാത്രിയിൽ ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നുണ്ടെന്നു ‘സമ്മതിച്ചാൽ’, വണ്ടിയൊതുക്കി മുഖം കഴുക‍ിയാൽ ഒപ്പമുള്ളവരുടെ മുന്നിൽ തോറ്റുപോകുമെന്നു കരുതുന്നവർ ഏറെയുണ്ട്. ഓർക്കുക, ദേശീയപാതകളിലെ വലിയ അപകടങ്ങളിലേറെയും സംഭവിക്കുന്നതു ഡ്രൈവർമാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാത്രിയിൽ ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നുണ്ടെന്നു ‘സമ്മതിച്ചാൽ’, വണ്ടിയൊതുക്കി മുഖം കഴുക‍ിയാൽ ഒപ്പമുള്ളവരുടെ മുന്നിൽ തോറ്റുപോകുമെന്നു കരുതുന്നവർ ഏറെയുണ്ട്. ഓർക്കുക, ദേശീയപാതകളിലെ വലിയ അപകടങ്ങളിലേറെയും സംഭവിക്കുന്നതു ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതുകൊണ്ടാണെന്നു പൊലീസും മോട്ടർവാഹന വകുപ്പും പറയുന്നു. ദീർഘദൂര ഭാരവാഹനങ്ങളിലെയും ബസുകളിലെയും ഡ്രൈവർമാർ ആവശ്യത്തിനു വിശ്രമമോ ഉറക്കമോ കൂടാതെയാണു പലപ്പോഴും ജോലി ചെയ്യുന്നത്. സ്വകാര്യ വാഹനങ്ങളിൽ രാത്രിയാത്ര നടത്തുന്നവർക്ക് ഉറക്കമിളച്ചു ഡ്രൈവ് ചെയ്തു പരിചയമില്ലാത്തതും അപകടങ്ങൾക്കിടയാക്കുന്നു.

∙ പുലർച്ചെ രണ്ടിനു ശേഷം സ്വാഭാവികമായി ഉറങ്ങാൻ ശരീരത്തിലെ ‘ബയളോജിക്കൽ ക്ലോക്ക്’ പ്രേരിപ്പിക്കും. രണ്ടോ മൂന്നോ നിമിഷം കണ്ണടഞ്ഞ‍ുപോയാൽ മതി യാത്ര ദുരന്തമാകാൻ.

ADVERTISEMENT

∙ പകൽ ജോലി ചെയ്തു ക്ഷീണിച്ച അവസ്ഥയിലാണെങ്കിൽ ഉറക്കമിളച്ചു വാഹനമോടിക്കരുത്. റോഡ് വിജനമാകുമ്പോൾ ഡ്രൈവറുടെ ശരീരചലനം സ്റ്റിയറിങ് വീലിലേക്കു മാത്രം ഒതുങ്ങുകയും ജാഗ്രത കുറയുകയും ചെയ്യുമ്പോൾ ഉറക്കം വരും. കനത്തിലുള്ള അത്താഴവും പാട്ടു കേൾക്കുന്നതും സഹയാത്രക്കാരുടെ ഉറക്കവുമൊക്കെ ഡ്രൈവറെ മയക്കത്തിലേക്കു നയിക്കാം.

∙ ഉറക്കം വരുന്നെന്നു തോന്നിയാൽ ഉടൻ വണ്ടി നിർത്തി ഇറങ്ങി മുഖം കഴുകുകയോ ചായ കുടിക്കുകയോ ചെയ്യുക. സുരക്ഷിത സ്ഥലത്താണെങ്കിൽ വണ്ടി ഒതുക്കി അൽപം വിശ്രമിച്ച ശേഷം യാത്ര തുടരാം. പതിവായി രാത്രി ഡ്രൈവ് ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർ പോലും ഉറക്കത്തിന്റെ സാധ്യത കണക്കിലെടുത്ത് ഇടയ്ക്കിടെ വണ്ടി നിർത്തി ചായ കുടിക്കുകയും വിശ്രമിക്കുകയും ചെയ്യാറുണ്ടെന്ന് ഓർക്കുക.

English Summary:

Drowsy Driving: Drowsy driving is a major cause of accidents, especially on highways and during late-night hours. Drivers should prioritize rest, recognize signs of fatigue, and take necessary precautions to ensure their safety and the safety of others on the road