അനാവശ്യ ഹർജി; ലളിത് മോദിക്ക് ഒരു ലക്ഷം രൂപ പിഴ
മുംബൈ∙ അനാവശ്യ ഹർജിയുമായി സമീപിച്ചതിന് മുൻ ബിസിസിഐ ഉപാധ്യക്ഷൻ ലളിത് മോദിക്ക് ബോംബെ ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. 2018ൽ ഫെമ (വിദേശനാണയ വിനിമയ നിയന്ത്രണ നിയമം) പ്രകാരം തനിക്കെതിരെ ഇ.ഡി ചുമത്തിയ 10.65 കോടി രൂപയുടെ പിഴ ബിസിസിഐ നൽകണമെന്ന് ആവശ്യപ്പെട്ടാണു ലളിത് മോദി കോടതിയെ സമീപിച്ചത്. വാദം തള്ളിയ കോടതി ഒരു ലക്ഷം രൂപ പിഴ ടാറ്റാ മെമ്മോറിയൽ ആശുപത്രിക്ക് ജനുവരി 16ന് മുൻപു നൽകണമെന്നും നിർദേശിച്ചു.

2009ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐപിഎൽ മത്സരങ്ങളുടെ ഭാഗമായി ഫെമ ലംഘിച്ച് 243 കോടി രൂപ ഇന്ത്യയ്ക്കു പുറത്തേക്കു കടത്തിയെന്ന കേസിലാണ് ലളിത് മോദിക്ക് ഇ.ഡി പിഴയിട്ടത്. ബിസിസിഐ, അന്നത്തെ ബിസിസിഐ ചെയർമാൻ എൻ.ശ്രീനിവാസൻ തുടങ്ങിയവർക്കെതിരെ മൊത്തം 121.56 കോടി രൂപയുടെ പിഴ ചുമത്തിയിരുന്നു.