തിരഞ്ഞെടുപ്പിന്റെ വിഡിയോ തെളിവുകളിൽ പൊതുജന പരിശോധന തടഞ്ഞു; തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശപ്രകാരം കേന്ദ്ര നടപടി
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കിടെ ശേഖരിക്കുന്ന വിഡിയോ തെളിവുകൾ ഉൾപ്പെടെയുള്ളവയിൽ പൊതുജന പരിശോധന വിലക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുപ്പുചട്ടത്തിൽ ഭേദഗതി വരുത്തി. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാർശപ്രകാരം നിയമ മന്ത്രാലയം വിജ്ഞാപനം ചെയ്ത മാറ്റം പുതിയ വിവാദമായി. തിരഞ്ഞെടുപ്പു കമ്മിഷന്റെ സുതാര്യത സംബന്ധിച്ചുള്ള ആരോപണങ്ങൾ സാധുകരിക്കുന്നതാണു ഭേദഗതിയെന്നു കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പു ചട്ടത്തിൽ (1961) വരുത്തിയ പുതിയ ഭേദഗതി പ്രകാരം, ഇതിൽ വ്യക്തമായി പറയാത്ത രേഖകൾ പൊതുജനങ്ങൾക്കു പരിശോധിക്കാനാകില്ല. നിയമത്തിലെ 92–ാം വകുപ്പുപ്രകാരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കടലാസുകൾ പൊതുജനങ്ങൾക്കു നേരത്തേ മുതൽ പരിശോധിക്കാം. എന്നാൽ, ഇതിലെ രണ്ട്(എ) ഉപവകുപ്പു ചില രേഖകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചട്ടത്തിൽ എടുത്തുപറയാത്ത രേഖകൾ പരിശോധിക്കാനാകില്ലെന്ന ഭേദഗതിയാണു മന്ത്രാലയം പുതുതായി കൊണ്ടുവന്നത്.
നാമനിർദേശ പത്രിക, തിരഞ്ഞെടുപ്പ് ഏജന്റുമാരെ നിയോഗിച്ചുള്ള കടലാസുകൾ, ബാലറ്റ് പേപ്പറുകൾ (ഇപ്പോഴില്ല), തിരഞ്ഞെടുപ്പു കണക്കുകൾ തുടങ്ങിയവ പൊതുജനങ്ങൾക്കു പരിശോധിക്കാം. ഭേദഗതി പ്രകാരം, ചട്ടത്തിൽ പരാമർശിക്കാത്ത സിസിടിവി ദൃശ്യങ്ങൾ, വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ, മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായുള്ള ചിത്രീകരണം തുടങ്ങിയവയിൽ പരിശോധന സാധ്യമാകില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു മഹ്മൂദ് പ്രാച നൽകിയ ഹർജിയിൽ ഇവ ഹർജിക്കാരനു കൈമാറാൻ പഞ്ചാബ്–ഹരിയാന ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. തൊട്ടുപിന്നാലെയാണു കമ്മിഷൻ ശുപാർശയിൽ നിയമ മന്ത്രാലയത്തിന്റെ തിടുക്കത്തിലുള്ള നീക്കം.
നടപടിയെ തിരഞ്ഞെടുപ്പു കമ്മിഷനും മന്ത്രാലയവും ന്യായീകരിച്ചു. ബൂത്തിലെത്തുന്ന വോട്ടർമാരുടെ സ്വകാര്യത സംരക്ഷിക്കാൻ വിഡിയോ ദൃശ്യങ്ങൾ നൽകാനാകില്ലെന്നാണ് വാദം. നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് ദുരുപയോഗം ചെയ്യാമെന്നും കമ്മിഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. സ്ഥാനാർഥികൾ പരിശോധിക്കുന്നതിന് തടസ്സമില്ലെന്നും പൊതുജന പരിശോധന മാത്രമാണ് നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കി.
നിയമപോരാട്ടത്തിന് കോൺഗ്രസ്
∙ സിസിടിവി, വെബ്കാസ്റ്റിങ് ദൃശ്യങ്ങളിൽ പൊതുജനപരിശോധന ഒഴിവാക്കുംവിധം ചട്ടത്തിൽ ഭേദഗതി വരുത്തിയ നടപടി നിയപരമായി ചോദ്യം ചെയ്യുമെന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. കമ്മിഷന്റെ നടപടികൾക്കു വിശ്വാസ്യത നഷ്ടപ്പെടുന്നതിന്റെ പുതിയ ഉദാഹരണമാണിത്. വിവാദ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി.