വധശിക്ഷ കഴിയുന്നതും ഒഴിവാക്കി തിരുത്താൻ അവസരം നൽകണം: സുപ്രീം കോടതി

ന്യൂഡൽഹി ∙ ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയ കേസിലാണെങ്കിൽപ്പോഴും വധശിക്ഷ കഴിയുന്നതും ഒഴിവാക്കണമെന്നും പ്രതിക്കു തെറ്റു തിരുത്താനുള്ള അവസരം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വധശിക്ഷ നിയമമല്ലെന്നും അതിന് അപവാദമാണെന്നും ജസ്റ്റിസ് സഞ്ജയ് കൗൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഭാര്യയെയും 4 പെൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ ദീൻ ദയാൽ തിവാരി എന്നയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രതി കുറ്റം ചെയ്തുവെന്നു വ്യക്തമാണെങ്കിലും മുൻപു കുറ്റം ചെയ്തിട്ടില്ല, സ്വയം മെച്ചപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണു ശിക്ഷയിൽ ഇളവു വരുത്തിയത്.