തേജസ് വൈകുന്നത് എൻജിൻ കിട്ടുന്നതിലെ താമസംമൂലം; എച്ച്എഎലിൽ വിശ്വാസമില്ലെന്ന് വ്യോമസേനാ മേധാവി

ന്യൂഡൽഹി ∙ വ്യോമസേനയ്ക്ക് തേജസ് യുദ്ധവിമാനങ്ങൾ വൈകാതെ ലഭ്യമാക്കുമെന്നും സാങ്കേതിക വിഷയങ്ങൾ കാരണമാണു വിമാനങ്ങൾ കൈമാറാൻ വൈകിയതെന്നും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) വിശദീകരണം. വിമാനങ്ങൾ നൽകുന്നതിലെ കാലതാമസം കാട്ടി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് എച്ച്എഎലിൽ അവിശ്വാസം രേഖപ്പെടുത്തിയതിനു പിന്നാലെയാണു കേന്ദ്രസർക്കാർ സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്

ന്യൂഡൽഹി ∙ വ്യോമസേനയ്ക്ക് തേജസ് യുദ്ധവിമാനങ്ങൾ വൈകാതെ ലഭ്യമാക്കുമെന്നും സാങ്കേതിക വിഷയങ്ങൾ കാരണമാണു വിമാനങ്ങൾ കൈമാറാൻ വൈകിയതെന്നും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) വിശദീകരണം. വിമാനങ്ങൾ നൽകുന്നതിലെ കാലതാമസം കാട്ടി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ് എച്ച്എഎലിൽ അവിശ്വാസം രേഖപ്പെടുത്തിയതിനു പിന്നാലെയാണു കേന്ദ്രസർക്കാർ സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.
-
Also Read
ഫ്രഞ്ച് സഹകരണത്തോടെ ആണവ റിയാക്ടറുകൾ വരും
യുദ്ധവിമാനങ്ങളുടെ കുറവു നേരിടുന്ന സേനയുടെ വികാരം അതേപടി പ്രകടിപ്പിക്കുകയായിരുന്നു എയർ ചീഫ് മാർഷൽ എ.പി.സിങ്. മിഷൻ മോഡിലല്ല എച്ച്എഎൽ പ്രവർത്തിക്കുന്നതെന്നും എച്ച്എഎലിൽ വിശ്വാസമില്ലെന്നും സേനാ മേധാവി പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സേനാ മേധാവിയുടെ ആശങ്ക മനസ്സിലാക്കുന്നതായും എച്ച്എഎൽ എംഡി ഡി.കെ.സുനിൽ വിശദീകരിച്ചു. ‘തേജസ് എംകെ1എ’യുടെ എഫ്404–ഐഎൻ20 എൻജിനുകൾ ലഭ്യമാക്കുന്നതു യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക് (ജിഇ) ആയിരുന്നു. എച്ച്എഎലും ജിഇയും തമ്മിൽ 71.6 കോടി ഡോളറിന്റെ കരാർ 2021 ലാണ് ഒപ്പിട്ടത്. 99 എൻജിനുകൾക്കുള്ള കരാർ അനുസരിച്ച് ആദ്യത്തേത് 2023 മാർച്ച്/ഏപ്രിലിൽ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതാണു രണ്ടു വർഷത്തോളം വൈകുന്നത്.