ന്യൂഡൽഹി ∙ ഇന്ത്യയും ഫ്രാൻസും ചേർന്ന് ആധുനിക ആണവ റിയാക്ടറുകൾ നിർമിക്കാൻ പദ്ധതിയിടുന്നു. പാരിസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ചെറു മോഡുലർ റിയാക്ടറുകളും (എസ്എംആർ) അഡ്വാൻസ്ഡ് മോഡുലർ റിയാക്ടറുകളും (എഎംആർ) നിർമിക്കാനുള്ള താൽപര്യപത്രത്തിൽ ഒപ്പിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

8 വർഷത്തിനകം 5 ചെറു മോഡുലർ ന്യൂക്ലിയർ റിയാക്ടറെങ്കിലും സജ്ജമാക്കുകയാണു ലക്ഷ്യമെന്നു ബജറ്റ് പ്രസംഗത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. 300 മെഗാവാട്ട് വൈദ്യുതി വരെ ഉൽപാദിപ്പിക്കാൻ സാധിക്കുന്നതാണ് എസ്എംആർ. ഇന്ത്യ ഉൾപ്പെടെുള്ള രാജ്യങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന പരമ്പരാഗത ന്യൂക്ലിയർ റിയാക്ടറുകൾക്ക് 500 മെഗാവാട്ടും അതിനു മുകളിലുമാണു ശേഷി. ഇന്ത്യയിലെ ആണവോർജ വകുപ്പും ഫ്രാൻസിലെ എനർജീസ് ഓൾട്ടർനേറ്റീവ്സ് ഓഫ് ഫ്രാൻസും (സിഎഇ) തമ്മിൽ നിലവിലുള്ള ധാരണാപത്രം പുതുക്കാനും തീരുമാനിച്ചു. ഗ്ലോബൽ സെന്റർ ഫോർ ന്യൂക്ലിയർ എനർജി പാർട്ണർഷിപ്പിലെ കൈകോർക്കൽ തുടരും.

ADVERTISEMENT

ഇരുരാജ്യങ്ങളിലെയും ആണവോർജ വിദഗ്ധരുടെ സംയുക്ത പരിശീലനത്തിനും ഇന്ത്യ–ഫ്രഞ്ച് സെന്റർ ഫോർ ദ് ഡിജിറ്റൽ സയൻസസ് ആരംഭിക്കാനും ധാരണയായി. കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ഐഎൻആർഐഎയും ചേർന്നാണ് സെന്റർ സ്ഥാപിക്കുക. ഫ്രഞ്ച് സ്റ്റാർട്ടപ് ഇൻകുബേറ്റർ ‘സ്റ്റേഷൻ എഫി’ൽ 10 ഇന്ത്യൻ നവസംരംഭങ്ങൾക്ക് അവസരം നൽകും. 

ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർഥികൾ 10,000 

ന്യൂഡൽഹി ∙ ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഈ വർഷം 10,00 ആകുമെന്നും വ്യാപാര, നിക്ഷേപ സഹകരണം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ചേർന്നുള്ള സംയുക്ത പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. ഫ്രാൻസ് കഴിഞ്ഞ വർഷം അവതരിപ്പിച്ച ‘ഇന്റർനാഷനൽ ക്ലാസസ്’ പദ്ധതിയിലൂടെ കൂടുതൽ വിദ്യാർഥികളെ ഫ്രാൻസിലേക്ക് ആകർഷിക്കാൻ സാധിച്ചു. ഇന്ത്യൻ വിദ്യാർഥികളെ ഫ്രഞ്ച് ഭാഷാ പരിശീലനം നൽകി ഫ്രാൻസിലെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നൽകുന്നതാണു പദ്ധതി. 2030 ആകുമ്പോൾ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം 30,000 ആകും. ഫ്രാൻസിലെ 3 ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നരേന്ദ്രമോദി യുഎസിലേക്കു പുറപ്പെട്ടു. 

മാഴ്സെയിൽ ഇന്ത്യൻ കോൺസുലേറ്റ് 

പാരിസ് ∙ ഫ്രാൻസിലെ മാഴ്സെ നഗരത്തിൽ ഇന്ത്യയുടെ പുതിയ കോൺസുലേറ്റ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. പാരിസിൽ നടന്ന നിർമിതി ബുദ്ധി (എഐ) ഉച്ചകോടിക്കിടെ ഗൂഗിൾ സിഇഒ സുന്ദ‍ർ പിച്ചൈയുമായി മോദി ചർച്ച നടത്തി. ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വിദ്യ വികാസത്തിൽ ഗൂഗിളുമായുള്ള സഹകരണമാണു ചർച്ച ചെയ്തത്.

English Summary:

Modi-Macron Pact: Small Modular Reactors (SMRs) will be jointly built by India and France. This collaboration, marked by Prime Minister Modi's visit, signifies a strengthening of bilateral ties in energy and technology.