സ്പാം കോൾ, എസ്എംഎസ്: നടപടിക്ക് 5 ദിനം

ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി

ന്യൂഡൽഹി ∙ അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളിൽ ടെലികോം കമ്പനികൾ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവിൽ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തിൽ ഒട്ടേറെ ഭേദഗതികൾ വരുത്തി. നിലവിൽ സ്പാം കോളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയർത്തി.
ടെലികോം കമ്പനികളുടെ സൈറ്റുകൾ വഴിയോ ടെലികോം വകുപ്പിന്റെ ചക്ഷു പോർട്ടൽ വഴിയോ പരാതിപ്പെടാം (sancharsaathi.gov.in/sfc/). നിലവിൽ 7 ദിവസത്തിനകം 10 പരാതികൾ ലഭിക്കുന്ന കേസുകളിലാണ് നടപടിയെങ്കിൽ ഇനിയിത് 10 ദിവസത്തിൽ 5 പരാതി ലഭിച്ചാലും നടപടിയെടുക്കണം.
എളുപ്പത്തിലറിയാം
അംഗീകൃത വാണിജ്യ മെസേജുകൾ എളുപ്പത്തിൽ തിരിച്ചറിയാനുള്ള സംവിധാനവും ഏർപ്പെടുത്തി. വാണിജ്യ മെസേജുകളുടെ ഹെഡറുകൾക്ക് ഒടുവിൽ ‘–P, -S, -T,-G എന്നിങ്ങനെ ചേർക്കും. ഇവ യഥാക്രമം പ്രമോഷനൽ, സർവീസ്, ട്രാൻസാക‍്ഷനൽ, സർക്കാർ മെസേജുകളെ പ്രതിനിധീകരിക്കും. ഉദാഹരണത്തിന് സർക്കാർ നിലവിൽ ‘VM-MyGovt’ എന്ന ഹെഡറിലാണ് എസ്എംഎസ് അയയ്ക്കുന്നതെങ്കിൽ ഇനി ’VM-MyGovt–G’ എന്നായിരിക്കും അയയ്ക്കുക. മെസേജ് തുറന്നുനോക്കാതെ തന്നെ ഏതുതരത്തിലുള്ളതാണെന്ന് മനസ്സിലാക്കാം.
മറ്റ് വ്യവസ്ഥകൾ
∙ പ്രമോഷനൽ മെസേജുകൾ അയയ്ക്കുന്നവർ ഉപയോക്താവിന് ഓപ്റ്റ്–ഔട്ട് സൗകര്യം നിർബന്ധമായും നൽകണം.
∙ ഓട്ടമേറ്റഡ് കോളുകൾ നടത്തണമെങ്കിൽ അനുമതി വേണം.
∙ ചട്ടങ്ങൾ പാലിക്കാത്ത ടെലികോം കമ്പനികളിൽനിന്ന് 2 ലക്ഷം രൂപ മുതൽ 10 ലക്ഷം പിഴ ഈടാക്കും.