അഭിനന്ദനവുമായി ഐഎസ്ആർഒ; ആഹ്ലാദത്തിൽ ഇന്ത്യ

ന്യൂഡൽഹി ∙ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് ഇന്ത്യയും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുൾപ്പെടെ പ്രമുഖർ സന്തോഷം പങ്കുവച്ചു.സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം നീണ്ടുപോയത് പര്യവേക്ഷണത്തിൽ പുതുനേട്ടങ്ങൾ കൊയ്യാനും മികവു തെളിയിക്കാനുമുള്ള നാസയുടെയും സ്പേസ് എക്സിന്റെയും യുഎസിന്റെയും സമർപ്പണത്തിനു തെളിവായെന്ന് ഐഎസ്ആർഒ പറഞ്ഞു.

ന്യൂഡൽഹി ∙ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ മടങ്ങിയെത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് ഇന്ത്യയും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുൾപ്പെടെ പ്രമുഖർ സന്തോഷം പങ്കുവച്ചു.സുനിതയുടെയും ബുച്ചിന്റെയും ബഹിരാകാശ വാസം നീണ്ടുപോയത് പര്യവേക്ഷണത്തിൽ പുതുനേട്ടങ്ങൾ കൊയ്യാനും മികവു തെളിയിക്കാനുമുള്ള നാസയുടെയും സ്പേസ് എക്സിന്റെയും യുഎസിന്റെയും സമർപ്പണത്തിനു തെളിവായെന്ന് ഐഎസ്ആർഒ പറഞ്ഞു. മനുഷ്യന്റെ ചെറുത്തുനിൽപിന്റെ വിജയപ്രതീകമായി ഈ നിമിഷം എക്കാലവും മനസ്സിൽ തങ്ങിനിൽക്കുമെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
-
Also Read
പാക്കിസ്ഥാന് ആയുധം നൽകരുതെന്ന് ഇന്ത്യ
ഇന്ത്യയുടെ മകളും നാസ ദൗത്യസംഘാംഗവുമായ സുനിത സുരക്ഷിതയായി മടങ്ങിയെത്തിയത് ആശ്വാസം സമ്മാനിച്ചെന്നും തലമുറകൾക്കായുള്ള പ്രചോദനകഥയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനിത ഇന്ത്യയുടെ അഭിമാനമാണെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു. കോടിക്കണക്കിനാളുകൾക്കും പ്രചോദനം പകരുന്ന അചഞ്ചലമായ അർപ്പണമനോഭാവമാണ് സുനിതയും സംഘവും കാഴ്ചവച്ചതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.