മൈക്കിനെച്ചൊല്ലി പ്രതിപക്ഷവും സ്പീക്കറും തമ്മിൽ തർക്കം
ന്യൂഡൽഹി ∙ സംസാരിക്കാൻ മൈക്ക് അനുവദിക്കുന്നതിനെച്ചൊല്ലി ലോക്സഭയിൽ പ്രതിപക്ഷവും സ്പീക്കർ ഓം ബിർലയും തമ്മിൽ ഉരസൽ. പ്രതിപക്ഷ അംഗങ്ങൾ ക്രമപ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നുവെന്നതടക്കം 12 വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം സ്പീക്കർക്ക് കത്തു നൽകിയിരുന്നു. ഇന്നലെ ഇന്ത്യൻ പോർട്സ് ബില്ലിന്റെ അവതരണത്തിനിടെ കോൺഗ്രസ് നേതാവ് മനീഷ് തിവാരിയെ സംസാരിക്കാൻ വിളിച്ചപ്പോഴാണ് ബഹളമുണ്ടായത്. ‘മൈക്ക് ഓൺ ആയല്ലോ അല്ലേ? മൈക്ക് എങ്ങനെയാണ് ഓൺ ആകുന്നതെന്ന് ഇവരോട് (പ്രതിപക്ഷം) ഒന്നു പറഞ്ഞുകൊടുക്കൂ’ എന്നാണ് സ്പീക്കർ മനീഷ് തിവാരിയോടു പറഞ്ഞത്. ഇതോടെ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേറ്റു. മൈക്ക് എങ്ങനെയാണ് ഓൺ ആകുന്നതെന്ന് അങ്ങ് തന്നെ വിശദീകരിക്കാൻ മനീഷ് തിവാരിയും തിരിച്ചടിച്ചു.

അധ്യക്ഷന്റെ അനുമതിയോടെ മാത്രമേ മൈക്ക് ഓൺ ആകൂ എന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ബില്ലിനോട് എതിർപ്പ് രേഖപ്പെടുത്താൻ എഴുന്നേറ്റ മനീഷ് തിവാരിക്ക് തുടർന്നു സംസാരിക്കാൻ അവസരം ലഭിച്ചില്ല. ഇന്ത്യൻ പോർട്സ് ബിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് കടന്നുകയറുന്ന നടപടിയാണെന്ന് കെ.രാധാകൃഷ്ണൻ പറഞ്ഞു. ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.