കോട്ടയം∙ മലയാളികളുടെ വാർത്താനിമിഷങ്ങളെ ഡിജിറ്റൽ താളുകളിലേക്കു കൈപിടിച്ചുയർത്തിയ മനോരമ ഓൺലൈനിന് 20 വയസ്സിന്റെ തിളക്കം. 1997 ഒക്ടോബർ 17 നാണു മലയാള മനോരമ പത്രത്തിന്റെയും ദ് വീക്ക് മാഗസിന്റെയും ഓൺലൈൻ പതിപ്പുകൾ ബ്രിട്ടന്റെ ഫിലിപ് രാജകുമാരൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത്.
ഡിജിറ്റൽ ജേണലിസത്തിന്റെ ആരംഭകാലം മുതൽ മലയാളികളെ അതിന്റെ അനന്തസാധ്യതകളിലേക്കു കൈപിടിച്ചു നയിച്ച മനോരമ ഓൺലൈൻ ഇന്നു വെബ്, മൊബൈൽ, ടാബ്, ആപ്പിൾ വാച്ച് എന്നിങ്ങനെ ലഭ്യമായ എല്ലാ ഡിജിറ്റൽ പ്രതലങ്ങളിലുമുണ്ട്. രണ്ടു പതിറ്റാണ്ടിനിപ്പുറം ലോകത്തെ മികച്ച വാർത്താ വെബ്സൈറ്റെന്ന വിലാസമാണു മനോരമ ഓൺലൈനിന്. 2016 ൽ ലോകത്തിലെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര പുരസ്കാരം ലോകത്തെ മുൻനിര ഭാഷകളിലെ വെബ്സൈറ്റുകളെ പോലും മറികടന്നാണു നേടിയത്. രാജ്യാന്തര പുരസ്കാരങ്ങൾക്കൊപ്പം വാർത്താ മികവിനുള്ള ദേശീയ–സംസ്ഥാന പുരസ്കാരങ്ങളും തേടിയെത്തി.
അതത് നിമിഷങ്ങളിലെ വാർത്തകൾക്കൊപ്പം പതിനഞ്ചിലേറെ വിഭാഗങ്ങളിലായി വൈവിധ്യമാർന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന സമ്പൂർണ പോർട്ടലാണു മനോരമ ഓൺലൈൻ. വാർത്താ വിശേഷങ്ങളുടെ ഇംഗ്ലിഷ് പതിപ്പ് – www.onmanorama.com, പ്രാദേശിക വാർത്തകൾക്കായുള്ള ചുറ്റുവട്ടം വിഭാഗം– www.chuttuvattom.com, പ്രവാസി മലയാളികൾക്കായി www.globalmalayali.in, മൊബൈൽ വായനയ്ക്കായി പ്രത്യേക ആപ്പുകളും- mobile.manoramaonline.com മനോരമ ഓൺലൈനിന്റെ കുടക്കീഴിലുണ്ട്. ഡിജിറ്റൽ ക്ലാസിഫൈഡ്സ് രംഗത്തു വൈവിധ്യമാർന്ന ശ്രേണിയാണു മനോരമ ഓൺലൈനിന്റേത്– www.m4marry.com, www.helloaddress.com, www.quickerala.com, www.qkdoc.com, www.entedeal.com തുടങ്ങിയവ. തൽസമയ വാർത്തകൾ തേടിയെത്തുന്നവർക്കായി മൊബൈലിലും ടാബ്‌ലറ്റിലും ഐപാഡിലുമെല്ലാം വിശ്വാസ്യതയുടെ മറുപേരാണു വായനക്കാർക്ക് ഇന്ന് മനോരമ ഓൺലൈൻ. സന്ദർശിക്കുക www.manoramaonline.com.