Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലേക്ക് 62 ശാന്തിക്കാർ കൂടി

പത്തനംതിട്ട ∙ തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന്റെ ക്ഷേത്രങ്ങളിലേക്ക് 62 ശാന്തിക്കാരുടെ പട്ടികയായി. ഇതിൽ 26 ബ്രാഹ്മണരും 21 ഈഴവരും ബാക്കി മറ്റു വിഭാഗങ്ങളിലുള്ളവരുമാണ്. നാടാർ – 1, വിശ്വകർമ – 1, തണ്ടാർ – 1, വേട്ടുവ – 1, ധീവരർ – 2, പട്ടികജാതി – 1, പുലയ – 4, ഒബിസി – 4 എന്നിങ്ങനെയാണ് ശാന്തിക്കാരെ നിയമിക്കുന്നത്.

നായർ, വാരിയർ, മാരാർ, പുഷ്പകർ എന്നീ വിഭാഗങ്ങളിൽനിന്ന് ആരുമില്ല. ബോർഡിന്റെ പറവൂർ ഗ്രൂപ്പ് മുതൽ നെയ്യാറ്റിൻകര ഗ്രൂപ്പ് വരെയുള്ള ക്ഷേത്രങ്ങളിൽ പാർട്ട്ടൈം ശാന്തിക്കാരായാണ് പട്ടികയിലുള്ളവരെ നിയമിക്കുന്നത്. ഇതു സംബന്ധിച്ച് കമ്മിഷണർ ഉത്തരവിറക്കി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഇന്റർവ്യൂ നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിൽനിന്ന് ഒഴിവുള്ള സ്ഥലങ്ങളിൽ നിയമനം നടത്തും. കൊച്ചി, മലബാർ, കൂടൽമാണിക്യം ദേവസ്വം ബോർഡുകളിലെ ഒഴിവുകൾക്കും ഈ പട്ടികയിൽനിന്നാണ് നിയമനം നടത്തുന്നത്.