തിരുവനന്തപുരം∙ സി.പി.രാമസ്വാമി അയ്യർ പിടിച്ചെടുത്ത ഭൂമി മടക്കി നൽകണമെന്നു തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാ ജനകമാണെന്നും പി.എസ്.നടരാജപിള്ളയുടെ കുടുംബം. ഞങ്ങളുടെ കുടുംബം ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ വാക്കുകളിൽ ധ്വനിയുണ്ട്.
പൂർവികരായ മനോൻമണി സുന്ദരം പിള്ളയും പി.എസ്.നടരാജപിള്ളയും താമസിച്ചിരുന്നതും സ്വാമി വിവേകാനന്ദൻ ഉൾപ്പെടെയുള്ള മഹാൻമാരുടെ പാദസ്പർശമേറ്റതുമായ ഹാർവിപുരം ബംഗ്ലാവ് സ്മാരകമായി നിലനിർത്തുന്നതിനായി വിട്ടുതരണം എന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നു കുടുംബാംഗങ്ങൾ വ്യക്തമാക്കി.