Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസക്കിന്റെ രാജി ആവശ്യപ്പെട്ടു സഭ സ്തംഭിപ്പിക്കാൻ യുഡിഎഫ്

kerala-legislative-assembly

തിരുവനന്തപുരം ∙ ബജറ്റ് ചോർച്ചയുടെ പേരിൽ മന്ത്രി തോമസ് ഐസക്കിന്റെ രാജി ആവശ്യപ്പെട്ടു നിയമസഭയിൽ പ്രതിഷേധം ഉയർത്താൻ യുഡിഎഫ് തീരുമാനം. നാളെ സഭ വീണ്ടും ചേരുമ്പോൾ രാജി ആവശ്യം ഉന്നയിച്ചു സഭ സ്തംഭിപ്പിക്കാനാണു ധാരണ. അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടും.

ബജറ്റ് ചോർച്ചയെ തുടർന്നു പ്രതിപക്ഷം നിയമസഭയിൽ ബഹളം വച്ചപ്പോൾ പരിശോധന നടത്തി അറിയിക്കാമെന്നായിരുന്നു സ്പീക്കറും മുഖ്യമന്ത്രിയും ധനമന്ത്രിയും നൽകിയ ഉറപ്പ്. നാളെ സഭയിൽ എന്തു വിശദീകരണം ലഭിച്ചാലും മന്ത്രിയുടെ രാജി എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനാണ് യുഡിഎഫ് തീരുമാനം.

related stories