Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശത്തേക്കു കടത്താൻ ശ്രമിച്ച 11 ലക്ഷത്തിന്റെ വിദേശ കറൻസി പിടികൂടി

കരിപ്പൂർ ∙ വിദേശത്തേക്കു കടത്താൻ ശ്രമിച്ച 11 ലക്ഷം ഇന്ത്യൻ രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.

എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിലേക്കു പോകാനെത്തിയ കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് സാലിഹ് (21) ആണു പിടിയിലായത്. ഇയാളിൽനിന്നു സൗദി റിയാൽ, യുഎഇ ദിർഹം, ഖത്തർ റിയാൽ, യുഎസ് ഡോളർ എന്നിവയാണു പിടികൂടിയത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ എസ്.രൂപേഷ്, എ.കെ.സുരേന്ദ്രൻ, സൂപ്രണ്ടുമാരായ ബി.എ.മുരളീധരൻ, കെ.രാഘവൻ, ഡബ്ല്യു.എ.ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കറൻസി കണ്ടെടുത്തത്.

Your Rating: