സംസ്ഥാനത്ത് ഇനി മുതൽ നാലു വ്യത്യസ്ത നിറങ്ങളിലുള്ള റേഷൻ കാർഡുകൾ. നിലവിലുണ്ടായിരുന്ന എപിഎൽ, ബിപിഎൽ കാർഡുകൾക്കു പകരമാണ് പുതിയത്.
മഞ്ഞ കാർഡ്
സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കം നിൽക്കുന്ന എഎവൈ വിഭാഗത്തിന്.
ആനുകൂല്യം: 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും പൂർണമായും സൗജന്യമായി.
പിങ്ക് കാർഡ്
മുൻഗണനാവിഭാഗത്തിന്.
ആനുകൂല്യം: കുടംബത്തിലെ ഓരോ അംഗത്തിനും അഞ്ചു കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യം.
നീല കാർഡ്
സംസ്ഥാന സബ്സിഡി ലഭിക്കുന്നവർക്ക്.
ആനുകൂല്യം: സബ്‍സിഡിയുള്ള ഓരോരുത്തർക്കും രണ്ടു കിലോ അരി രണ്ടു രൂപ നിരക്കിൽ.
വെള്ള കാർഡ്
സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന പൊതുവിഭാഗത്തിന്.
ആനുകൂല്യം: അരി 8.90 രൂപ നിരക്കിൽ. ഗോതമ്പ് 6.70 രൂപ നിരക്കിൽ.