തിരുവനന്തപുരം∙ കോവളം എംഎൽഎയുടെ അറസ്റ്റുമായി ബന്ധപ്പെട്ടു തന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു കെ.ആൻസലൻ എംഎൽഎ. തന്റെ മണ്ഡലത്തിലെ സ്വകാര്യ ആശുപത്രിയിൽ രോഗീസന്ദർശനത്തിന് എത്തിയപ്പോഴാണ് ഈ സംഭവം ശ്രദ്ധയിൽപെട്ടത്. മാധ്യമങ്ങൾ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നു.
ഈ വിഷയത്തിൽ ഇരയാക്കപ്പെട്ട സഹോദരിയെയോ, ഭർത്താവിനെയോ മുൻ പരിചയമില്ല. ഇതുവരെ അവരെ കണ്ടിട്ടില്ല. യഥാർഥ വിഷയത്തിൽ നിന്നു ശ്രദ്ധ തിരിക്കുന്നതിനാണു ഗൂഢാലോചന ആരോപിക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നത്. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്നും ആൻസലൻ പറഞ്ഞു.