Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോവളം കൊട്ടാരം: കോടതിയലക്ഷ്യ ഹർജി തീർപ്പാക്കി

Kovalam Palace

കൊച്ചി ∙ കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും കോവളം കൊട്ടാരം വിട്ടുനൽകുന്നില്ലെന്ന് ആരോപിക്കുന്ന കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. കോടതി ഉത്തരവു നടപ്പാക്കാൻ തഹസിൽദാരോടു നിർദേശിച്ച് ഉത്തരവിറക്കിയതായി സർക്കാർ അറിയിച്ച സാഹചര്യത്തിലാണു നടപടി.

കോവളം റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബി. രവി പിള്ളയാണു ഹർജി നൽകിയത്. കൊട്ടാരമുൾപ്പെട്ട ഭൂമി നിയമം മൂലം ഏറ്റെടുക്കുന്നതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ജ‍ഡ്ജി അനുവദിച്ചിരുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും ഈ വിധി ശരിവയ്ക്കുകയും ചെയ്തു. തുടർന്നു വസ്തു തിരിച്ചുകിട്ടാൻ സർക്കാരിന് അപേക്ഷ നൽകിയിട്ടും നടപടിയില്ലെന്നായിരുന്നു ആക്ഷേപം.