Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീകൃഷ്ണ ജയന്തിക്കു 10,000 ശോഭായാത്രകൾ

sreekrishna-jayanthi

തിരുവനന്തപുരം∙ ശ്രീകൃഷ്ണ ജയന്തി ദിനമായ 12നു ബാലഗോകുലം സംസ്ഥാനത്തു 10,000 ശോഭായാത്രകൾ നടത്തുമെന്ന്  സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് ‌‌‌‌അറിയിച്ചു.​ അഞ്ചുലക്ഷം കുട്ടികൾ പങ്കെടുക്കും. സുരക്ഷിത ബാല്യം, സുകൃത ഭാരതം എന്നതാണ് ഇത്തവണത്തെ സന്ദേശം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂർ, ആറന്മുള തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ ശോഭായാത്രാ സംഗമങ്ങളും നടക്കും.

കോട്ടയത്ത് ശോഭായാത്ര കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. നിധീഷ് ഭരദ്വാജ്, സുരേഷ്് ഗോപി എംപി, ശിൽപി കാനായികുഞ്ഞിരാമൻ, കവി പി.നാരായണകുറുപ്പ്, എഴുത്തുകാരി പി.വൽസല തുടങ്ങിയ പ്രമുഖർ വിവിധ ശോഭായാത്രകൾക്കു നേതൃത്വം നൽകും.