ഓഖി ദുരിതബാധിതർക്ക് ഗവർണറുടെ ഒരു മാസത്തെ ശമ്പളം

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവർക്കായി രൂപീകരിക്കുന്ന ദുരിതാശ്വാസനിധിയിലേക്കു ഗവർണർ പി.സദാശിവം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. രാജ്ഭവനിലെ ജീവനക്കാർ അവരുടെ ഒരു ദിവസത്തെ ശമ്പളം ഈ നിധിയിലേക്കു നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു മാസത്തെ വേതനം നൽകും. അദ്ദേഹത്തിന്റെ സ്റ്റാഫ് ഒരു ദിവസത്തെയും.