ഒഎൻജിസി കോപ്റ്റർ ദുരന്തം: ചാലക്കുടി സ്വദേശിയുടെ മൃതദേഹവും കണ്ടെത്തി

മുംബൈ ∙ ഒഎൻജിസി ഹെലികോപ്റ്റർ ദുരന്തത്തിൽപ്പെട്ട ഏഴുപേരിൽ ചാലക്കുടി സ്വദേശി വി.കെ. ബിന്ദുലാൽ ബാബുവിന്റെ മൃതദേഹവും കണ്ടെടുത്തു. വസായ് എവർഷൈൻ സിറ്റി സോളിറ്റയർ ടവറിലെ വീട്ടിൽ ഇന്നു രാവിലെ എത്തിച്ച ശേഷം ഉച്ചയ്ക്കു 12നു വസായ് ഇൗസ്റ്റിൽ സംസ്കരിക്കും.


ബോംബെ ഹൈയിൽ 2005ൽ ഒഎൻജിസി പ്ലാറ്റ്ഫോമിലുണ്ടായ വൻതീപിടിത്തത്തിൽ മണിക്കൂറുകളോളം കടൽവെള്ളത്തിൽ കിടന്നശേഷം രക്ഷപ്പെട്ടയാളായിരുന്നു ബിന്ദുലാൽ. ചാലക്കുടി ചേന്നത്തുനാട് വലിയപറമ്പത്ത് പരേതനായ കുട്ടപ്പന്റെ മകനാണ്. ഭാര്യ: ഡോ. ഷൈനി. മക്കൾ: വിപാഷ, സുശാന്ത്.


കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച ഏഴുപേരിൽ മൂന്നും മലയാളികളാണ്. അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിക്ക് (ബിസിഎഎസ്) എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) കത്തെഴുതി.