Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലമ്പൂരിൽ ഒരാൾക്ക് കോളറ; മറ്റൊരാൾക്കു സംശയം

cholera

നിലമ്പൂർ∙ നഗരസഭാ പ്രദേശത്ത് അറുപത്തഞ്ചുകാരന് കോളറ സ്ഥിരീകരിച്ചു. മറ്റൊരാൾക്ക് രോഗബാധ സംശയിക്കുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ പട്ടരാക്ക സ്വദേശിക്കാണ് കോളറ സ്ഥിരീകരിച്ചത്. മമ്പാട്ടെ അറുപത്തിമൂന്നുകാരനാണ് രോഗം സംശയിക്കുന്നത്.

നിലമ്പൂരിലെ ഭക്ഷണശാലയാണ് രോഗത്തിന്റെ ഉറവിടമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. ഇരുവരും വ്യാഴം ഉച്ചയ്ക്ക് ഇവിടെനിന്നു ഭക്ഷണം കഴിച്ചതായി പറയുന്നു.

രാത്രിയോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു കോഴിക്കോട്ടേക്ക് മാറ്റി.