മലപ്പുറം∙ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം. രാവിലെ പത്തിന് കേന്ദ്ര കൺട്രോൾ കമ്മിഷൻ അംഗം സി.എ. കുര്യൻ പതാക ഉയർത്തുന്നതോടെ സമ്മേളന പരിപാടികൾ ആരംഭിക്കും. 680 പ്രതിനിധികളാണു പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച 3.30ന് റെഡ് വൊളന്റിയർ മാർച്ച് നടക്കും. തുടർന്ന് സമാപന പൊതുസമ്മേളനം.