Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിശ്വാസ പ്രമേയം: കേന്ദ്രസർക്കാരിന്റെ ഒത്തുകളിയെന്ന് കരുണാകരൻ

p-karunakaran

ന്യൂഡൽഹി ∙ അവിശ്വാസ പ്രമേയം പാർലമെന്റിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാൻ കേന്ദ്രസർക്കാർ ഒത്തുകളിക്കുകയാണെന്നു സിപിഎം ലോക്സഭാ നേതാവ് പി.കരുണാകരൻ പറഞ്ഞു. പ്രമേയത്തിന് ആവശ്യമുള്ളതിന്റെ മൂന്നിരട്ടിയോളം അംഗങ്ങളുടെ പിന്തുണ ലോക്സഭയിൽ ലഭിച്ചുവെന്നു കരുണാകരൻ ചൂണ്ടിക്കാട്ടി. എന്നാൽ എഐഎഡിഎംകെയും ടിആർഎസും നടുത്തളത്തിൽ ഇറങ്ങിയതിന്റെ പേരിൽ സ്പീക്കർ സഭ നിർത്തിവച്ചു.

കേന്ദ്രസർക്കാരിന്റെ പരാജയവും സർക്കാരിനു പങ്കുള്ള അഴിമതികളും സഭയിൽ ചർച്ചചെയ്യുന്നത് ഒഴിവാക്കാനാണ് ഈ ഒത്തുകളി. അവിശ്വാസ പ്രമേയത്തിൽനിന്നു സർക്കാർ ഒളിച്ചോടുകയാണ്. പല സഖ്യകക്ഷികളും പിണങ്ങിനിൽക്കുകയും ബിജെപിക്കുള്ളിൽത്തന്നെ അസ്വസ്ഥതകൾ തലപൊക്കുകയും ചെയ്ത സാഹചര്യത്തിൽ അവിശ്വാസ പ്രമേയത്തെ സർക്കാർ ഭയക്കുന്നു. വരുംനാളുകളിൽ സർക്കാരിന്റെ ഒത്തുകളി ആവർത്തിക്കും എന്നതു വ്യക്തമാണെന്നും കരുണാകരൻ പറഞ്ഞു.