Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‍ഡോ. വി.പി.പോറ്റി കുഴഞ്ഞുവീണു മരിച്ചു

VV-Potti

തിരുവനന്തപുരം∙ ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ റിട്ട. ശാസ്ത്രജ്ഞൻ ഡോ. വി.പത്‌ഭനാഭൻ പോറ്റി (വി.പി.പോറ്റി 72) കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാംപസിൽ കുഴഞ്ഞുവീണു മരിച്ചു. സംസ്കാരം പിന്നീട്. പോറ്റിയുടെ കീഴിൽ ഗവേഷണം നടത്തുന്ന വിദ്യാർഥിയുടെ പ്രബന്ധ അവതരണവുമായി ബന്ധപ്പെട്ടു രാവിലെ ക്യാംപസിലെത്തിയതായിരുന്നു.

ചർച്ചയിൽ പങ്കെടുക്കാനായി പടികൾ കയറുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കുഴഞ്ഞുവീണു. ക്യാംപസ് ആശുപത്രിയില‌െ ഡോക്ടർ എത്തി പരിശോധന നടത്തിയപ്പോഴേക്കും മരിച്ചു. ഭാര്യ: ഗീത (കേരള സർവകലാശാല റിട്ട. അസി.റജിസ്ട്രാർ). മക്കൾ: ആര്യ, ബദരിനാഥ് (ഇരുവരും യുഎസ്).