ചെന്നൈ∙ നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തിൽ വാങ്ങാൻ ആരുമെത്തിയില്ല. രണ്ടു മാസത്തിനു ശേഷം വീണ്ടും ലേലം നടത്തുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആദായനികുതി കുടിശികയും പലിശയുമായി 45 ലക്ഷം രൂപ ഈടാക്കാനാണ് അഭിരാമപുരം സുബ്രഹ്മണ്യം സ്ട്രീറ്റിലെ ഫ്ലാറ്റ് ലേലത്തിനു വച്ചത്. 1.14 കോടി രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരുന്നത്.
കുടിശിക ഈടാക്കിയ ശേഷം ബാക്കി തുക ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പ് അവകാശമുള്ള കെ.ബി. ഗണേഷ്കുമാർ എംഎൽഎയ്ക്കു കൈമാറാനാണു തീരുമാനം. അടുത്ത ലേലത്തിൽ അടിസ്ഥാന വില കുറയ്ക്കണോയെന്നു പിന്നീട് തീരുമാനിക്കും. ശ്രീവിദ്യയുടെ മരണശേഷം 2006ലാണു ഫ്ലാറ്റ് ആദായനികുതി വകുപ്പ് ഏറ്റെടുത്തത്. അന്നു മുതൽ വാടകയ്ക്കു നൽകിയിരിക്കുകയാണ്.