Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമാ തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Moideenkutty മൊയ്തീൻകുട്ടിയെ ഷൊർണൂർ ഡിവൈഎസ്പി ഓഫിസിൽ നിന്നു ചങ്ങരംകുളം പൊലീസിനു കൈമാറിയപ്പോൾ.

എടപ്പാൾ∙ സിനിമാ തിയറ്ററിൽ സ്‌ത്രീയുടെ സഹായത്തോടെ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്‌തീൻകുട്ടി (60) ആണ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. പ്രതിയെ രാത്രിയോടെ ചങ്ങരംകുളം പൊലീസിനു കൈമാറി. പെൺകുട്ടിയെ തിയറ്ററിലെത്തിച്ച സ്ത്രീയെയും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാൻ വൈകിയതിന് ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. സ്‌ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്‌ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

Theatre സിനിമാ തിയറ്ററിലെ സിസിടിവിയിൽ പതിഞ്ഞ മെ‍ായ്തീൻകുട്ടിയുടെ ചിത്രം.

26നു തന്നെ, കേസെടുക്കണമെന്ന ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്‌ലൈൻ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടർന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റർ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികൾക്കെതിരായ ലൈംഗിക പീഡനം തടയൽ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്. 

മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്‌തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും മാർച്ച് നടത്തി.

related stories