Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിഎസ്ഇ: അഭിമാനമായ് ആദിത്യ; സമീറയും ശ്രീലക്ഷ്മിയും പത്താം ക്ലാസിൽ ഒന്നാമത്

Adithya ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയ എസ്. ആദിത്യ കൃഷ്ണ.

ന്യൂഡൽഹി∙ ഐസിഎസ്ഇ (പത്താം ക്ലാസ്) പരീക്ഷയിൽ 98.51 ശതമാനവും ഐഎസ്‌സി പരീക്ഷയിൽ (പന്ത്രണ്ടാം ക്ലാസ്) 96.21 ശതമാനവും വിജയം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.5 മാർക്കുമായി ഏഴുപേർ ഒന്നാമതെത്തി. മുംബൈ സ്വദേശി സ്വയം ദാസിനാണ് (99.4%) പത്താംക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക്.

ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയത്തെ മാന്നാനം കെഇ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ആദിത്യ കൃഷ്ണൻ (99.25%) രണ്ടാമതും തിരുവനന്തപുരം സെന്റ് തോമസ് റെസിഡൻഷ്യൽ സ്കൂളിലെ ലക്ഷ്മി എസ്.സുനിൽ (99%) മൂന്നാമതും എത്തി. സംസ്ഥാനതലത്തിൽ, കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ അർജുൻ സതീഷാണ് (98.75%) ഇവർക്കു പിന്നിലായി മൂന്നാമത്.

ICSE ലക്ഷ്മി എസ്.സുനിൽ , സമീറ എസ്.പ്രകാശ് , ശ്രീലക്ഷ്മി എസ്.മേനോൻ

പത്താംക്ലാസ് പരീക്ഷയിൽ കേരളത്തിൽ നിന്നു മുന്നിലെത്തിയവർ

∙ സമീറ എസ്.പ്രകാശ് (സെന്റ് തോമസ് സ്കൂൾ, തിരുവനന്തപുരം)– 98.2

∙ ശ്രീലക്ഷമി എസ്.മേനോൻ (ഹരിശ്രീ വിദ്യാനിധി സ്കൂൾ, തൃശൂർ) – 98.2

∙ ഗൗരി പ്രസാദ് (ചിന്മയ വിദ്യാലയ, കുന്നുംപുറം, തിരുവനന്തപുരം)–98.00

∙ ആർ.ശ്രീരാജ് (ബിഷപ് മൂർ വിദ്യാപീഠ്, മാവേലിക്കര)–97.8

∙ വിശാൽ ഹാരി പഞ്ചവിളയിൽ (ലയോള സ്കൂൾ, തിരുവനന്തപുരം) –97.8

∙ അശ്വിൻ അരുൺ (സെന്റ് തോമസ് സ്കൂൾ, തിരുവനന്തപുരം) –97.8

∙ വി.ഋഷികേഷ് പണിക്കർ (സർവോദയ വിദ്യാലയ, തിരുവനന്തപുരം) –97.8