കൊച്ചി∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ സംഭവം അന്വേഷിച്ചുവന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെങ്കിലും കേസന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി.കെ. സുബ്രഹ്മണ്യനെ സ്ഥലംമാറ്റിയതിനെതിരെ അട്ടപ്പാടി ആദിവാസി ആക്‌ഷൻ സമിതി നേതാവ് പി.വി. സുരേഷ് സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. സർക്കാർ വിശദീകരണത്തെത്തുടർന്നു കോടതി കേസ് തീർപ്പാക്കി. \