Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൾക്കൂട്ടക്കൊല: സർക്കാർ വിശദീകരണം നൽകണം

Madhu - Tribal youth beaten to death മധു

കൊച്ചി ∙ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ സംഭവത്തിൽ 12 പ്രതികളുടെ ജാമ്യാപേക്ഷയിൽ സർക്കാർ വിശദീകരണം നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പും സമർപ്പിക്കണം. ആക്രമിച്ചതായി മധുവിന്റെ മരണമൊഴിയിൽ പേരു പറഞ്ഞിട്ടുള്ള അഞ്ചുപേർ പ്രതിപ്പട്ടികയിൽ ഇല്ലെന്ന് ഒരു പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. പൊലീസ് നിരപരാധികളെ പ്രതിയാക്കിയെന്നും ആരോപിച്ചു. ഇതിലും പ്രോസിക്യൂഷന്റെ വിശദീകരണം തേടിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.