Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിന്തൈറ്റ് പണിമുടക്ക്; വ്യാപക അക്രമം

Synthite-attack 1. സിന്തൈറ്റ് ഇൻഡസ്‍ട്രീസിൽ കാർ കേട‍ുവര‍ുത്തിയ നിലയിൽ. 2. കടയിര‍ുപ്പ് സിന്തൈറ്റ് ഇൻഡസ്‍ട്രീസ് വക ആംബ‍‍ുലൻസിന്റെ ചില്ല് തകർത്ത നിലയിൽ.

കോലഞ്ചേരി∙ സിന്തൈറ്റ് ഇൻഡസ്‍ട്രീസിൽ ശനിയാഴ്ച അർധരാത്രി സിഐടിയുവിന്റെ നേതൃത്വത്തിൽ തുടങ്ങിയ പണിമ‍ുടക്കിനോട‍ന‍ുബന്ധിച്ച‍ു വ്യാപകമായ അക്രമ സംഭവങ്ങൾ.  

മർദനമേറ്റ പ്ലാന്റ് സ‍ൂപ്പർവൈസർ എൻ.എ. പൗലോസിനെ (50) കോലഞ്ചേരി മെഡിക്കൽ കോളജ് ആശ‍ുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ  പ്രവേശിപ്പിച്ചു. ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവർത്തകർ മർദിക്ക‍ുകയ‍ും ബോയ്‌ലർ ഉൾപ്പെടെയുള്ള യന്ത്രങ്ങൾ നശിപ്പിക്ക‍ുകയ‍ും  ശുദ്ധജല പൈപ്പ് ലൈൻ തകർക്ക‍ുകയ‍ും ചെയ്‍തിട്ടുണ്ട്. 

പൗലോസിനെ ആശ‍ുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരികെ എത്തിയ ആംബ‍ുലൻസ് കേട‍ുവര‍ുത്തി. ജീവനക്കാരെത്തിയ വാഹനങ്ങൾ തടയുകയും കേട‍ുവര‍ുത്ത‍ുകയും ചെയ്തു. കമ്പനി മാനേജിങ് ഡയറക്ടർ ഡോ. വിജ‍ു ജേക്കബിനെയും തടഞ്ഞ‍ു. മാനേജ്മെന്റ് പരാതി നൽകിയെങ്കിലും ഇന്നലെ വൈകിയും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല. 

പൊലീസിന്റെ സാന്നിധ്യത്തിലാണ് അക്രമം നടക്കുന്നതെന്നും ജോലിക്കെത്ത‍ുന്നവരെ തടയ‍ുന്ന നില ത‍ുടർന്നാൽ കമ്പനി ലോക്കൗട്ട് ചെയ്യ‍ുമെന്ന‍ും മാനേജ‍്മെന്റ് അറിയിച്ച‍ു. തൊഴിലാളികളെ കോയമ്പത്ത‍ൂരിലേക്ക‍ു സ്ഥലം മാറ്റിയതില‍ും ഒരാളെ സസ്‌പെൻഡ് ചെയ്‍തതില‍ും പ്രതിഷേധിച്ചാണ‍് അനിശ്ചിതകാല പണിമ‍ുടക്കെന്നു യ‍ൂണിയൻ നേതാക്കൾ പറഞ്ഞ‍ു. 

തങ്ങൾ അക്രമമൊന്ന‍ും നടത്തിയിട്ടില്ലെന്ന‍ും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാക‍ുമെന്ന‍ും യൂണിയൻ ഭാരവാഹികൾ പറഞ്ഞ‍ു.